Home Featured ബെംഗളൂരു: നീന്തുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ ഫോട്ടോയെടുത്തു, ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ബെംഗളൂരു: നീന്തുന്നതിനിടെ ഒപ്പമുണ്ടായിരുന്ന യുവതികളുടെ ഫോട്ടോയെടുത്തു, ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

by admin

ബെംഗളൂരു: നീന്തുന്നതിനിടെ കൂട്ടുകാരികളുടെ ഫോട്ടോയെടുക്കുകയായിരുന്ന നാട്ടുകാരായ യുവാക്കളെ ചോദ്യം ചെയ്തതിന് 21 കാരനായ വിദ്യാർത്ഥിയെ തല്ലിക്കൊന്നു.പുനിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാമനഗര താലൂക്കിലെ ചിക്കെനഹള്ളിയില്‍ ആണ് സംഭവം. സംഭവത്തില്‍ പ്രതികളായ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെ ഹൊന്നാപൂർ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.ബെംഗളൂരുവില്‍ നിന്നുള്ള പുനിത്തും മറ്റ് ആറ് സുഹൃത്തുക്കളും അവധിക്ക് ഫാം ഹൗസ് സന്ദർശിച്ചിരുന്നു. വിദ്യാർഥിനികള്‍ നീന്തുന്നതിനിടെ നാട്ടുകാരായ യുവാക്കള്‍ ഫോട്ടോയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പുനിത്ത് അവരെ എതിർത്തു.

പിന്നാലെ നാട്ടുകാരായ യുവാക്കള്‍ പുനിത്ത് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.വടിയും മറ്റും ഉപയോഗിച്ചാണ് യുവാക്കള്‍ പുനിത്തിനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുനിതിനെ കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒക്‌ടോബർ 26ന് നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്. ചികില്‍സിച്ചെങ്കിലും തലയില്‍ ശക്തമായ അടിയേറ്റ് പുനിത്ത് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ഒക്‌ടോബർ 29 ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുനിത്തിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു.

അമ്മയുമായി അവിഹിത ബന്ധം; മൊബൈല്‍ ഫോണില്‍ അമ്മയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍; മധ്യവയസ്കനെ വീട്ടില്‍ കയറി കൊലപ്പെടുത്തി പതിനേഴുകാരൻ

അമ്മയുമായി ബന്ധമുള്ളയാളെ കൗമാരക്കാരന്‍ കൊലപ്പെടുത്തി. കൊല്‍ക്കത്തയ്ക്ക് സമീപം ഛാപ്ര സ്വദേശിയായ പതിനേഴുകാരനാണ് അമ്മയുമായി ബന്ധമുണ്ടായിരുന്ന മധ്യവയസ്കനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയത്.കൊല്‍ക്കത്തയ്ക്ക് സമീപം ജോറബഗാനില്‍ താമസിക്കുന്ന അഭിജിത് ബാനര്‍ജി(56)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ കൈയില്‍ നിന്നും കൊല്ലപ്പെട്ട ആളുടെ മൊബൈല്‍ഫോണും സ്വര്‍ണമാലയും മോതിരവും പ്രതിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാവിലെയാണ് അഭിജിത്തിനെ താമസസ്ഥലത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തലയിലും നെഞ്ചിലും കൈകളിലും മാരകമായി മുറിവേറ്റ് ചോരയില്‍ കുളിച്ചനിലയിലായിരുന്നു മൃതദേഹം. ശരീരത്തിന്റെ ഒരുഭാഗം ചോരയില്‍ കുതിര്‍ന്ന കിടക്കയിലും മുഖം ഉള്‍പ്പെടെയുള്ള ഭാഗം മുറിയിലെ തറയില്‍ കമിഴ്ന്നുകിടക്കുന്നനിലയിലുമായിരുന്നു.ഇന്‍ഷുറന്‍സ് ഏജന്റായിരുന്ന അഭിജിത് ബാനര്‍ജിക്ക് നിലവില്‍ റെന്റ് എ കാര്‍ ബിസിനസായിരുന്നു. ഇതിനൊപ്പം പ്രാവുവളര്‍ത്തലും വില്‍പ്പനയുമുണ്ടായിരുന്നു. കഴിഞ്ഞദിവസം രാവിലെ അഭിജിത്തിന്റെ വാഹനം വാടകയ്‌ക്കെടുത്തയാള്‍ കാറിന്റെ താക്കോല്‍ തിരികെ ഏല്‍പ്പിക്കാന്‍ വന്നപ്പോഴാണ് കൊലപാതകം പുറത്തറിയുന്നത്.

ഫോണ്‍വിളിച്ചിട്ടും മറുപടിയില്ലാത്തതിനാല്‍ ഇയാള്‍ മുകള്‍നിലയിലെ മുറിയിലെത്തി. എന്നാല്‍ വാതില്‍ പൂട്ടിയിട്ടനിലയിലായിരുന്നു. ഇതോടെ കെട്ടിടത്തിന്റെ താഴത്തെനിലയില്‍ താമസിക്കുന്ന അഭിജിത്തിന്റെ സഹോദരിയെ വിവരമറിയിച്ചു. തുടര്‍ന്ന് അയല്‍ക്കാരും മറ്റുള്ളവരും വാതില്‍ തകര്‍ത്ത് അകത്തുകടന്നതോടെയാണ് അഭിജിത്തിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അഭിജിത്തിന്റെ മൊബൈല്‍ഫോണും ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും നഷ്ടമായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ഒരു പ്രൊഫഷണല്‍ കൊലയാളിയോ സ്ഥിരംകുറ്റവാളിയോ അല്ലെന്ന് പോലീസ് നടത്തിയ പ്രാഥമികപരിശോധനയില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് അഭിജിത്തിന്റെ മോഷണംപോയ മൊബൈല്‍ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചും സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. ഈ അന്വേഷണത്തിലാണ് പതിനേഴുകാരന്‍ പിടിയിലായത്. പ്രതിയായ പതിനേഴുകാരനെ വീട്ടിലെത്തി ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

അഭിജിത്തിന്റെ മൊബൈല്‍ഫോണും സ്വര്‍ണാഭരണങ്ങളും പതിനേഴുകാരനില്‍നിന്ന് പോലീസ് കണ്ടെടുക്കുകയുംചെയ്തു.അഭിജിത് ബാനര്‍ജിക്ക് തന്റെ അമ്മയുമായി ബന്ധമുണ്ടായിരുന്നതായും കാണാന്‍ പാടില്ലാത്ത രീതിയില്‍ ഇരുവരെയും കണ്ടെന്നും ഇതിന്റെ പകയിലാണ് കൊലപാതകം നടത്തിയതെന്നുമായിരുന്നു പതിനേഴുകാരന്റെ മൊഴി. അമ്മയ്‌ക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങള്‍ അഭിജിത്തിന്റെ ഫോണിലുണ്ടായിരുന്നു. ഈ ചിത്രങ്ങള്‍ നീക്കംചെയ്യാനായാണ് മൊബൈല്‍ഫോണ്‍ എടുത്തതെന്നും പ്രതി മൊഴിനല്‍കിയിട്ടുണ്ട്.

അതേസമയം, പ്രതിയുടെ മൊഴികള്‍ വിശദമായി പരിശോധിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. അഭിജിത്തിന്റെയും പ്രതിയുടെ അമ്മയുടെയും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍, അഭിജിത്തിനോടുള്ള പകയാണോ അതോ കവര്‍ച്ചാശ്രമമാണോ കൊലപാതകത്തിന് കാരണമായതെന്ന് ഇതുവരെ വ്യക്തമല്ലെന്നും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group