തിങ്കളാഴ്ച രാത്രി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇരുപതിലേറെ വിമാനങ്ങൾ മഴകാരണം വൈകി. അഞ്ചു വിമാനങ്ങൾ ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടു. ഡൽഹിയിൽനിന്നുള്ള എയർ ഇന്ത്യ വിമാനവും ഡൽഹി, ഹൈദരാബാദ്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽനിന്നുള്ള ഇൻഡിഗോ വിമാനവും തായ്ലാൻഡിൽനിന്നുള്ള തായ് ലയൺ എയർ വിമാനവുമാണ് ചെന്നൈയിലേക്ക് വഴിതിരിച്ചുവിട്ടത്.
യാത്രക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി റെയില്‍വേ; ഏറ്റവും ദൈര്‍ഘ്യമേറിയ വന്ദേ ഭാരത് ഒക്ടോബര്‍ 30ന് ട്രാക്കില്‍
യാത്രക്കാര്‍ക്ക് ദീപാവലി സമ്മാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഏറ്റവും ദൈര്‍ഘ്യമുള്ള വന്ദേഭാരത് എക്സ്പ്രസ് എത്തുന്നു.994 കിലോമീറ്റര്‍ ദൂരമാണ് ഈ വന്ദേഭാരത് സഞ്ചരിക്കുന്ന ദൂരം. ഡല്‍ഹിയില്‍ നിന്ന് പാട്ന വരെയുള്ള ഈ ട്രെയിന്‍ 11.5 മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്ത് എത്തും. ഉത്സവകാലത്തേക്കുള്ള ഒരു സ്പെഷല്‍ ട്രെയിന്‍ ആയാണ് ഇത് എത്തുന്നത്.സ്ലീപ്പര്‍ സൗകര്യത്തിനു പകരം ചെയര്‍ കാര്‍ സീറ്റിങ് ക്രമീകരണമായിരിക്കും ഈ ട്രെയിനില്‍ ഉണ്ടായിരിക്കുക. ഒക്ടോബര്‍ 30 ന് ഡല്‍ഹിയില്‍ നിന്ന് ഈ പാതയിലെ ആദ്യയാത്ര ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ റൂട്ടില്‍ എസി ചെയര്‍കാറിന് 2575 രൂപയും എക്സിക്യുട്ടീവിന് 4655 രൂപയുമാണ് യാത്രാനിരക്ക്. ടിക്കറ്റ് നിരക്കിനുള്ളില്‍ ഭക്ഷണം, ചായ എന്നിവയും ഉള്‍പ്പെടുന്നു.ഡല്‍ഹിയില്‍ നിന്ന് പാട്നയിലേക്ക് നവംബര്‍ 1, 3, 6 തീയതികളിലും പാട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഒക്ടോബര്‍ 31, നവംബര്‍ 2,4,7 തീയതികളിലും ആയിരിക്കും സര്‍വീസ് ഉണ്ടായിരിക്കുക. ഡല്‍ഹിയില്‍ നിന്ന് രാവിലെ 8.25ന് പുറപ്പെട്ട് രാത്രി 8 മണിക്ക് പാട്നയില്‍ എത്തും. പാട്നയില്‍ നിന്ന് രാവിലെ 07.30ന് പുറപ്പെട്ട് ഡല്‍ഹിയില്‍ വൈകുന്നേരം 7 മണിക്ക് എത്തും. കാണ്‍പുര്‍ സെന്‍ട്രല്‍, പ്രയാഗ് രാജ്, ബക്സര്‍, അറാഹ് എന്നിവയാണ് പ്രധാന സ്റ്റേഷനുകള്‍.