Home Featured ദന ചുഴലിക്കാറ്റ്: ബെംഗളൂരു നഗരം അതീവ ജാഗ്രതയില്‍; ആറ് ട്രെയിനുകള്‍ റദ്ദാക്കി

ദന ചുഴലിക്കാറ്റ്: ബെംഗളൂരു നഗരം അതീവ ജാഗ്രതയില്‍; ആറ് ട്രെയിനുകള്‍ റദ്ദാക്കി

by admin

ദന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആറ് ട്രെയിനുകള്‍ റദ്ദാക്കിയതായി ഇന്ത്യൻ റെയില്‍വേ. ബെംഗളൂരുവിലേക്കുള്ള ട്രെയിനുകളാണ് റദ്ദാക്കിയവയില്‍ കൂടുതല്‍.ബുധൻ, വ്യാഴം ദിവസങ്ങളിലെ ട്രെയിനുകളാണ് റദ്ദാക്കിയതെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു.കാമാഖ്യ- ബെംഗളൂരു സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, സില്‍ചാർ സെക്കന്തരാബാദ് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ദില്‍ബർഗ് – കന്യാകുമാരി വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – ഗുവാഹത്തി എക്‌സ്പ്രസ്, കന്യാകുമാരി – ഗില്‍ബർഗ് വിവേക് എക്‌സ്പ്രസ്, ബെംഗളൂരു – മുസഫർപൂർ ജംഗ്ഷൻ തുടങ്ങിയ ട്രെയിനുകളാണ് റദ്ദാക്കിയത്.

കനത്ത മഴയെ തുടർന്ന് ബെംഗളൂരു നഗരത്തിലെ പലയിടങ്ങിലും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ട്രെയിനുകള്‍ക്ക് പുറമെ ചില വിമാനങ്ങളും റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ ബോട്ടുകള്‍ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തുന്നത്.സ്‌കൂളുകള്‍ക്ക് സർക്കാർ അവധി പ്രഖ്യാപിച്ചുട്ടുണ്ട്. അതേസമയം കനത്ത മഴയെ തുടർന്ന് ബെംഗളൂരുവില്‍ നിർമാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകർന്നു വീണു. 10ലധികം ആളുകള്‍ കുടുങ്ങി കിടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കർണാടക സർക്കാർ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമർദ്ദം ഒക്ടോബർ 23 ഓടെ ചുഴലിക്കാറ്റായി ശക്തിപ്രാപിക്കും. 24ന് രാത്രിയോടെ ചുഴലിക്കാറ്റ് ഒഡീഷയിലെ പുരിക്കും പശ്ചിമ ബംഗാളിലെ സാഗർ ദ്വീപിനുമിടയില്‍ കരതൊടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കനത്ത മഴ തുടരുന്നതിനാല്‍ പുരി നഗരം വിട്ട് പോകണമെന്ന് വിനോദസഞ്ചാരികള്‍ക്ക് അധികൃതർ മുന്നറിയിപ്പ് നല്‍കി.

ഭാര‍്യ ‘സ്ത്രീ’ അല്ലെന്നത് മറച്ചുവച്ചു; ലിംഗ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഹൈക്കോടതിയില്‍

വിവാഹത്തിന് മുമ്ബ് ഭാര‍്യ ‘സ്ത്രീ’ അല്ലെന്നത് മറച്ചുവച്ചതായും ഭാര‍്യയെ ലിംഗ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന ആവ‍ശ‍്യവുമായി ഭർത്താവ് ഹൈക്കോടതിയില്‍.ട്രാൻസ്ജെന്‍ഡറാണെന്ന കാര‍്യം മറച്ചുവച്ചത് തനിക്ക് മാനസിക ആഘാതമുണ്ടാക്കിയതായും യുവാവ് വ‍്യക്തമാക്കി. ലിംഗഭേദം ഒരു വ‍്യക്തിയുടെ സ്വകാര്യതയാണെന്നത് അംഗീകരിക്കുന്നുവെന്നും എന്നാല്‍ വിവാഹത്തില്‍ ഇരു കക്ഷികള്‍ ഒരേപോലെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഭർത്താവിനുവേണ്ടി അഭിഭാഷകനായ അഭിഷേക് കുമാർ ചൗധരി കോടതിയെ ഓർമ്മിപ്പിച്ചു.

ആരോഗ്യകരമായ ദാമ്ബത്യ ജീവിതം ഉറപ്പാക്കുന്നതിന് ഭരണഘടനയുടെ ആർട്ടിക്കിള്‍ 21 പ്രകാരം രണ്ട് വ്യക്തികളുടെയും ജീവിക്കാനുള്ള മൗലികാവകാശങ്ങളെ ബഹുമാനിക്കുന്നതിന്‍റെ പ്രാധാന്യം ഹർജിയില്‍ ചൂണ്ടിക്കാട്ടി. ഈ നിയമങ്ങള്‍ പ്രകാരം ഭാര്യ ‘സ്ത്രീ’ ആയി യോഗ്യത നേടുന്നില്ലെങ്കില്‍ യുവാവ് ഗാർഹിക പീഡനം, സ്ത്രീധന നിയമങ്ങള്‍ എന്നിവ പ്രകാരം ആരോപണങ്ങള്‍ നേരിടേണ്ടതില്ലെന്ന് അഭിഭാഷകൻ വാദിച്ചു. നേരത്തെ ഭാര്യയുടെ ലിംഗ പരിശോധനയ്ക്കായി വിചാരണ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്‍റെ ഹർജി തള്ളിയിരുന്നു. ഇതേ തുടർന്ന് യുവാവ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group