Home Featured ബംഗളൂരു: അഴുക്കുചാലില്‍ വീണ് കുട്ടിയുടെ മരണം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

ബംഗളൂരു: അഴുക്കുചാലില്‍ വീണ് കുട്ടിയുടെ മരണം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

by admin

ഹാവേരിയില്‍ അഴുക്കുചാലില്‍ വീണ് കുട്ടി മരിച്ച സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർ രമേഷ് ആർ.മുൻജോജി, മുനിസിപ്പല്‍ കമീഷണർ പരശുറാം ചാലവാദി എന്നിവർക്കെതിരെയാണ് നടപടി.ഹാവേരി ജില്ല പൊലീസ് സൂപ്രണ്ട് ഓഫിസിന് മുന്നില്‍ റോഡിലെ ഓടയില്‍ വീണ് നിവേദൻ ബസവരാജ ഗുഡ്‌ഗേരി (12) വ്യാഴാഴ്ച ഒലിച്ചുപോയിരുന്നു. പിന്നീട് മൃതദേഹം കണ്ടെത്തി.

ഓടയുടെ സ്ലാബ് മൂടുന്നതിലുണ്ടായ വീഴ്ചയാണ് കുട്ടിയുടെ മരണകാരണമെന്ന് കണ്ടെത്തിയതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ കുറ്റം ചുമത്തിയത്. റോഡ് വെള്ളത്തില്‍ മുങ്ങിയത് കാണാൻ പോയതായിരുന്നു കുട്ടി. തുറന്ന അഴുക്കുചാല്‍ നിറഞ്ഞു കവിഞ്ഞിരുന്നു. റോഡും ചാലും വേർതിരിച്ചറിയാതെ കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു.

കനത്ത മഴ, പുറത്തിറങ്ങാനാവാതെ ജനങ്ങള്‍, ഹൗസിംഗ് കോംപ്ലക്സില്‍ മീൻ, ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഇന്ത്യയുടെ സിലിക്കണ്‍ വാലി’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നഗരമാണ് ബംഗളുരു. അടുത്തിടെ തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് വലിയ പ്രതിസന്ധി നേരിടുകയാണ് നഗരം.ഇത് പല തെരുവുകളെയും ചെറുനദികളാക്കി മാറ്റി. നഗരത്തിലാകെ പ്രതിസന്ധിക്ക് ഇത് കാരണമായിത്തീർന്നു. നഗരത്തിലൂടെ യാത്ര ചെയ്യാനോ പുറത്തിറങ്ങാനോ ഒന്നും സാധിക്കാത്ത തരത്തിലേക്കും കാര്യങ്ങള്‍ മാറി.ദിവസേന പുറത്തിറങ്ങേണ്ടി വന്നിരുന്ന ആളുകളെല്ലാം വലിയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയത്.

നഗരത്തില്‍ ഗതാഗതം വലിയ ബുദ്ധിമുട്ടായിത്തീരുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഗതാഗതക്കുരുക്കുകളും പല വഴികളും വെള്ളത്തിനടിയിലായതും എല്ലാം അതില്‍ പെടുന്നു.ഒക്‌ടോബർ 15 -ന് പെയ്ത കനത്ത മഴ ബെംഗളൂരുവില്‍ പലയിടങ്ങളിലും നാശം വിതച്ചു. പല വീടുകളും വെള്ളത്തിലായി. വീട്ടില്‍ നിന്നും വെള്ളം മാറ്റാനും വെള്ളത്തിനടിയിലായിപ്പോയ വാഹനങ്ങള്‍ പുറത്തെടുക്കാനുമെല്ലാമായി പ്രദേശവാസികള്‍ക്ക് ഒരുപാട് കഷ്പ്പെടേണ്ടി വന്നു.

അതേസമയം, യെലഹങ്കയിലെ കേന്ദ്രീയ വിഹാർ ഹൗസിംഗ് കോംപ്ലക്സിലെ താമസക്കാർ വലിയ പ്രതിസന്ധിയിലായിരുന്നു. പല കെട്ടിടങ്ങളും വെള്ളത്തിലായി. വൈദ്യുതി മുടങ്ങി. കുട്ടികളും പ്രായമായവരും അടക്കം ഇവിടെയുണ്ടായിരുന്നു. അവസാനം അധികൃതർ അവരെ അവിടെ നിന്നും മാറ്റിപ്പാർപ്പിക്കുന്നതിനായി രണ്ട് ട്രാക്ടറുകള്‍ അയക്കുകയായിരുന്നു.എന്തായാലും ഇവിടെ നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

ഒരാള്‍ ഇവിടെ നിന്നും മീൻ പിടിച്ചിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. വെള്ളം കയറിയപ്പോള്‍ ഒഴുകിയെത്തിയ ഒരു മീനുമായി നില്‍ക്കുന്ന യുവാവാണ് ചിത്രത്തില്‍.അതേസമയം, ഇടയ്ക്കിടെയുണ്ടാകുന്ന വെള്ളപ്പൊക്കത്തെ തുടർന്ന് ഇവിടെ പലരും തങ്ങളുടെ അപ്പാർട്മെന്റുകള്‍ വില്‍ക്കാനിട്ടിരിക്കുകയാണ് എന്നും റിപ്പോർട്ടുകള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group