ദളപതി വിജയ് ചിത്രങ്ങള്‍ എന്നും തീയറ്ററില്‍ ഒരു ആഘോഷമാണ്. അത്തരം ഒരു ആഘോഷത്തെ മഹോത്സവമാക്കി മാറ്റാനുള്ള ശ്രമമാണ് ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം (ഗോട്ട്). കേരളത്തിലെ തീയറ്ററുകളില്‍ പുലര്‍ച്ചെ നാലുമണിക്കാണ് ആദ്യഷോ നടന്നത്. അതും ഹൗസ് ഫുള്ളായിരുന്നു. തമിഴിലെ എന്നും വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന സംവിധായകന്‍ വെങ്കിട്ട് പ്രഭുവിന്റെ വിജയിയെ വച്ചുള്ള ഹീറോയിക്ക് അപ്രോച്ചാണ് ഗോട്ട് എന്ന് ഒരു വാക്കില്‍ പറയാം. പക്ഷെ അതില്‍ ചില ഗംഭീര പരീക്ഷണങ്ങളും സംവിധായകന്‍ നടത്തിയിട്ടുണ്ട്.
തമിഴിലെ എന്നും വ്യത്യസ്തതകൾ പരീക്ഷിക്കുന്ന സംവിധായകൻ വെങ്കിട്ട് പ്രഭുവിന്റെ വിജയിയെ വച്ചുള്ള ഹീറോയിക്ക് അപ്രോച്ചാണ് ഗോട്ട് എന്ന് ഒരു വാക്കിൽ പറയാൻ സാധിക്കുമെന്ന് പ്രേക്ഷകർ പറയുന്നു .പക്ഷെ അതിൽ ചില ഗംഭീര പരീക്ഷണങ്ങളും സംവിധായകൻ നടത്തിയിട്ടുണ്ട്. സ്പെഷ്യൽ ആന്റി ടെററീസ്റ്റ് സ്വാഡിലെ പ്രധാന അംഗമാണ് എംഎസ് ഗാന്ധി. സ്വന്തം ഭാര്യയോടും മകനോടും താൻ ഇത്തരം ജോലിയാണ് ചെയ്യുന്നത് എന്നത് ഗാന്ധി പങ്കുവയ്ക്കുന്നില്ല.
ഭാര്യ രണ്ടാമത് ഗർഭിണിയായ സമയത്ത് ഒരു മിഷന്റെ ഭാഗമായി ഗന്ധി തായ്‌ലാന്റിലേക്ക് പോകുന്നു. ഒപ്പം ഭാര്യയെയും മകനെയും കൂട്ടുന്നു. എന്നാൽ അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് കഥയുടെ ഇതിവൃത്തം.മൂന്ന് മണിക്കൂറോളം നീളുന്ന ഒരു അഖ്യാനമാണ് വെങ്കിട്ട് പ്രഭു ഗോട്ടിനായി ഒരുക്കിയിരിക്കുന്നത്. അതിൽ ആക്ഷനും, ഗാനങ്ങളും, കോമഡിയും, ദളപതി വിജയിയുടെ സ്ഥിരം ഷോകളും വെങ്കിട്ട് പ്രഭുവിന്റെ സ്ഥിരം ചില നമ്പറുകളും എല്ലാം ഉണ്ട്.
അതിനാൽ തന്നെ ദളപതി ഫാൻസിനെ തൃപ്തിപ്പെടുത്തുന്ന ചിത്രമാണ് ഗോട്ട് എന്ന് ആരാധകർ സംശയമില്ലാതെ പറയുന്നു . ദളപതി വിജയ് ഷോ എന്നാണ് ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയുക.ആവശ്യമായ ഇടങ്ങളിൽ പ്രതീക്ഷിച്ച ക്യാമിയോകളെ വെങ്കിട്ട് പ്രഭു ചേർത്തിട്ടുണ്ട്. അതിനപ്പുറം വിജയ് ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഒരു ദളപതി, ഇളയദളപതി ഷോയാണ് ഒരുക്കിയിരിക്കുന്നത്. ടോപ്പ് സ്റ്റാർ പ്രശാന്ത്, പ്രഭുദേവ, ജയറാം തുടങ്ങിയവരും ചിത്രത്തിലുണ്ട്.ഇവർക്കെല്ലാം പ്രധാന്യമേറിയ റോൾ തന്നെയാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.
അതിൽ പ്രത്യേകിച്ച് പ്രശാന്ത്, പ്രഭുദേവ എന്നിവർക്ക് അത്യവശ്യം മികച്ച രീതിയിൽ പരിഗണിച്ചിട്ടുണ്ട്. സ്നേഹ, ലൈല, മീനക്ഷി അടക്കം വലിയൊരു വനിത താര നിരയുണ്ടെങ്കിലും കാര്യമായി ഒന്നും അവർക്ക് സിനിമയിൽ റോൾ ഉണ്ടായില്ലെന്ന് പ്രേക്ഷകർ പറയുന്നു.സാങ്കേതികമായി നോക്കിയാൽ വെങ്കിട്ട് പ്രഭുവിന്റെ ചിത്രങ്ങൾ പുലർത്തുന്ന ടോപ്പ് നോച്ച് ക്വാളിറ്റി ഗോട്ടും പുലർത്തുന്നുണ്ട്.
അതേ സമയം ഡീ ഏജിംഗിൽ കൂടുതൽ അണിയറക്കാർ വ്യാപൃതരായോ എന്ന സംശയവും ഇല്ലാതില്ല. സംഗീതത്തിന്റെ കാര്യത്തിൽ ഗാനങ്ങൾ പുറത്തിറങ്ങിയ സമയത്ത് ഉണ്ടായ വിമർശനങ്ങളെ പടത്തിന്റെ ടോട്ടൽ ഔട്ടിനെ ബാധിക്കാത്ത രീതിയിൽ തന്നെ യുവാൻ ശങ്കരരാജ പരിഹരിച്ചിട്ടുണ്ടെന്ന് പറയാൻ സാധിക്കും