ബംഗളൂരു: ധാർവാഡ് -കെ.എസ്.ആർ ബംഗളൂരു റൂട്ടില്‍ സർവിസ് നടത്തുന്ന വന്ദേഭാരത് എക്സ്പ്രസിന് വെള്ളിയാഴ്ച മുതല്‍ തുമകൂരുവില്‍ സ്റ്റോപ് അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയില്‍വേ അറിയിച്ചു.
രാജിയിലും ഒതുങ്ങില്ല; നടൻ സിദ്ദീഖിനെതിരെ കേസെടുക്കാൻ സാധ്യത; യുവനടിയുടേത് ഗുരുതര ആരോപണം
പ്രമുഖ നടൻ സിദ്ദീഖിനെതിരെ ഉയർന്ന ഗുരുതരമായ ലൈംഗിക ആരോപണത്തില്‍ പൊലീസ് കേസെടുക്കുമെന്ന് സൂചന.യുവനടി നടത്തിയ ആരോപണത്തില്‍ അവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടർനടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ താരം മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷൻ (അമ്മ) ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചിരിക്കുകയാണ്.സിദ്ദീഖ് തന്നെ ശാരീരികമായി പീഡിപ്പിച്ചുവെന്നാണ് നടി വെളിപ്പെടുത്തിയത്.
ചെറുപ്രായത്തിലാണ് തനിക്ക് ദുരനുഭവം ഉണ്ടായതെന്നും സിനിമയില്‍ അവസരം നല്‍കുമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് തന്നെ പീഡിപ്പിച്ചതെന്നും ഈ സംഭവം തന്റെ മാനസികമായി തകർത്തുവെന്നും അവർ വ്യക്തമാക്കി. ശനിയാഴ്ചയാണ് നടി സിദ്ദീഖിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. 2016 ലായിരുന്നു സംഭവമെന്നാണ് അവർ പറയുന്നത്.പ്ലസ് ടു കഴിഞ്ഞ സമയത്ത് സാമൂഹ്യ മാധ്യമം വഴി സിദ്ദീഖ് ബന്ധപ്പെട്ടിരുന്നു. പിന്നീട് സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മസ്കറ്റ് ഹോട്ടലില്‍ ചര്‍ച്ചയ്ക്കു വിളിച്ചു. അന്ന് എനിക്ക് 21 വയസായിരുന്നു. അയാളെന്നെ പൂട്ടിയിട്ടു.
അവിടെനിന്നു രക്ഷപ്പെടുകയുമായിരുന്നു. 2019 ല്‍ തന്നെ ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി കൂട്ടിച്ചേർത്തു. തന്റെ ചില സുഹൃത്തുകള്‍ക്കും സിദ്ദിഖുമായി സമാനമായ അനുഭവം ഉണ്ടായിട്ടുണ്ടെന്നും അവർ ആരോപിച്ചിട്ടുണ്ട്.ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം ഇത്തരത്തിലുള്ള നിരവധി ആരോപണങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചില നടിമാർ സമാനമായ അനുഭവങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ സംഭവം മലയാള സിനിമ ലോകത്തെ നടുക്കിയതോടൊപ്പം വലിയ ചർച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളും ചൂഷണങ്ങളും വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. സിദ്ദീഖിനെതിരെയുള്ള ആരോപണം ഗൗരവമായി തന്നെയാണ് സിനിമക്കകത്തും പുറത്തുമുള്ളവർ കാണുന്നത്