Home Featured അശ്ലീലവീഡിയോകൾ ഓൺലൈനിൽ കാണുന്നത് കുറ്റകരമല്ലെന്ന വിധി പിൻവലിച്ച് കർണാടക ഹൈക്കോടതി

അശ്ലീലവീഡിയോകൾ ഓൺലൈനിൽ കാണുന്നത് കുറ്റകരമല്ലെന്ന വിധി പിൻവലിച്ച് കർണാടക ഹൈക്കോടതി

by admin

ബെംഗളൂരു: കുട്ടികളുടെ അശ്ലീലവീഡിയോകൾ ഓൺലൈനിൽ കാണുന്നത് ഐ.ടി. ആക്ട് പ്രകാരം കുറ്റകരമല്ലെന്ന വിധി പിൻവലിച്ച് കർണാടക ഹൈക്കോടതി. കേസിലെ പ്രതിയുടെപേരിലുള്ള അന്വേഷണം തുടരാൻ നിർദേശം നൽകി. ജസ്റ്റിസ് എം. നാഗപ്രസന്നയുടേതാ ണ് നടപടി. ഐ.ടി. ആക്ട് 67 ബി. വകുപ്പുപ്രകാരം പ്രതിയെ കുറ്റവിമുക്തനാക്കി കഴിഞ്ഞ 10- നാണ് ജസ്റ്റിസ് എം. നാഗപ്രസന്ന ഉത്തരവിട്ടത്. 67 ബി. വകുപ്പ് പ്രകാരം കുട്ടികളുടെ അശ്ലീല വീഡിയോകൾ ഓൺലൈനിൽ കാണുകമാത്രം ചെയ്താൽ കുറ്റകരമായി കണക്കാക്കാനാവില്ലെന്നും കൈമാറുകയും പ്രചരിപ്പി ക്കുകയും മറ്റും ചെയ്താലേ കുറ്റകരമാകുകയുള്ളൂവെന്നുമാണ് കോടതിവിധിച്ചത്.

ശനിയാഴ്ച ഈ വിധി കോടതി പുനഃപരിശോധിക്കുകയായിരുന്നു . ഐ.ടി.ആക്ട് 67 ബി (ബി) വകു പ്പ് അന്ന് കണക്കിലെടുത്തില്ലെ ന്ന് ചൂണ്ടിക്കാട്ടിയാണ് വിധി പിൻവലിച്ചത്. ഈ വകുപ്പുപ്രകാരം കുട്ടികളുടെ അശ്ലീലവീഡിയോ നിർമിക്കുന്നതോ ശേഖരിക്കുന്നതോ ആവശ്യപ്പെടുന്നതോ ഓൺലൈനിൽ തിരയുന്നതോ ഡൗൺലോഡ് ചെയ്യുന്നതോ പ്രചരിപ്പിക്കുന്നതോ കൈമാറുന്നതോ കുറ്റകരമാണ്. പ്രതിക്കെതിരായ കേസിൽ ഈ വകുപ്പ് ബാധകമാണെന്നും കോടതി പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group