ബെംഗളൂരു: മൂന്നുതവണ ഗ്രാമി പുരസ്ക്കാരംനേടിയ സംഗീതജ്ഞൻ റിക്കി തേജ് ഒരു ക്കിയ സ്വാഗതഗാനം ഇനി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്നവരുടെ കാതുകൾക്ക് ഇമ്പമേകും. വിമാനത്താവളത്തിൻ്റെ ഔദ്യോഗികഗാനമായി റിക്കി തേജ് സംഗീതംനൽകിയ ഗാനം പുറത്തിറക്കി. ‘ദ വേൾഡ് ഈസ് വെയിറ്റിങ് ഫോർ യു’ എന്നപേരിലാണ് ഗാനം പുറത്തിറക്കിയത്. ഭിന്നശേഷിക്കാരായ മൂന്നുപേർ വിമാനത്താവളത്തിൽ യാത്രചെയ്യാനെ ത്തുന്നതാണ് ഗാനത്തിൽ ദൃ ശ്യവത്കരിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ ഭംഗിമുഴുവൻ ഒപ്പിയെടുക്കുന്നരീതിയി ലാണ് ചിത്രീകരണം. രണ്ടുതവണ ഗ്രാമി പുരസ്ക്കാരംനേടിയ ഗായകൻ ലൊനി പാർക്കും കന്നഡഗായകൻ സിദ്ധാർഥ് ബെൽമണ്ണുമാണ് ഇംഗ്ലീഷും കന്നഡയും ചേർത്തൊരുക്കിയ 2.28 മിനിറ്റ് ദൈർഘ്യമുള്ള ഗാ നമാലപിച്ചിരിക്കുന്നത്. വിമാനത്താവളത്തിൻ്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലും ഗാനം ലഭിക്കും.