ബംഗളൂരു: കർണാടകയില്‍ ലിംഗനിർണയ ക്ലിനിക്കുകളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ സർക്കുലർ.
വ്യാഴാഴ്ചമുതല്‍ പ്രാബല്യത്തില്‍ വന്നു. ബംഗളൂരു, മണ്ഡ്യ, മൈസൂരു എന്നിവിടങ്ങളില്‍നിന്നാണ് റാക്കറ്റുകളെ പിടികൂടിയത്.
ഇതിനുപിന്നാലെ സംസ്ഥാന വ്യാപകമായി പരിശോധന വ്യാപിപ്പിക്കുകയും നിരവധി ക്ലിനിക്കുകള്‍ അടച്ചുപൂട്ടുകയും ചെയ്തു. പെണ്‍കുഞ്ഞുങ്ങളാണെങ്കില്‍ ഗർഭം അലസിപ്പിക്കുകയോ ഭ്രൂണം നശിപ്പിക്കുകയോയാണ് ഇത്തരം ക്ലിനിക്കുകള്‍ വഴി ചെയ്യുന്നത്. വീണ്ടും ഇത്തരം ക്ലിനിക്കുകള്‍ പ്രവർത്തനം പുനരാരംഭിക്കുന്നത് തടയാനാണ് വിവരം നല്‍കുന്നവർക്ക് ആരോഗ്യ വകുപ്പ് വൻതുക പാരിതോഷികം പ്രഖ്യാപിച്ചത്.