Home Featured കർണാടകയിലെ സൗകര്യങ്ങളില്ലാത്ത നഴ്സിങ് കോളജുകള്‍ സീല്‍ ചെയ്യാൻ മന്ത്രിയുടെ നിര്‍ദേശം

കർണാടകയിലെ സൗകര്യങ്ങളില്ലാത്ത നഴ്സിങ് കോളജുകള്‍ സീല്‍ ചെയ്യാൻ മന്ത്രിയുടെ നിര്‍ദേശം

by admin

ബംഗളൂരു: കർണാടകയിലെ സ്വകാര്യ നഴ്സിങ് കോളജുകളില്‍ പരിശോധന നടത്തി അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തവ സീല്‍ ചെയ്യാൻ ആരോഗ്യ വിദ്യാഭ്യാസ മന്ത്രി ശരണ്‍ പ്രകാശ് പാട്ടീല്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നല്‍കി.

വിവിധ സ്ഥാപനങ്ങളിലെ വിദ്യാർഥികളില്‍നിന്ന് ലഭിച്ച പരാതികള്‍ സംബന്ധിച്ച്‌ വകുപ്പ് തലവന്മാരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് മന്ത്രിയുടെ നിർദേശ. 20 ശതമാനം ഫീസ് വർധന എന്ന മാനേജ്മെൻറുകളുടെ ആവശ്യം സർക്കാർ തള്ളി. സ്വകാര്യ കോളജുകളിലെ സർക്കാർ സീറ്റ് 20ല്‍നിന്ന് 40 ശതമാനമായി ഉയർത്താനുള്ള നടപടികളിലുമാണ് സർക്കാറെന്ന് മന്ത്രി അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group