Home Featured ബെളഗാവിയില്‍ ട്രാക്ടര്‍ നദിയില്‍ വീണ് ഒരാളെ കാണാതായി; 12 പേരെ രക്ഷപ്പെടുത്തി

ബെളഗാവിയില്‍ ട്രാക്ടര്‍ നദിയില്‍ വീണ് ഒരാളെ കാണാതായി; 12 പേരെ രക്ഷപ്പെടുത്തി

by admin

ബംഗളൂരു: നിറഞ്ഞൊഴുകിയ ഘട്ടപ്രഭ നദിയില്‍ വീണ ട്രാക്ടറിലെ യാത്രക്കാരില്‍ ഒരാളെ കാണാതായി.12 പേരെ രക്ഷപ്പെടുത്തി . ബെളഗാവിയിലാണ് സംഭവം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ബെളഗാവി മേഖലയില്‍ തുടർച്ചയായി ലഭിച്ച മഴയില്‍ ഘട്ടപ്രഭ നദി കരകവിഞ്ഞിരുന്നു.

ഇതോടെ മുദലഗി താലൂക്കിലെ നന്ദഗാവ് അവരഡി വില്ലേജിലെ ബ്രിഡ്ജ് കം ബാരേജ് പൂർണമായും വെള്ളത്തില്‍ മുങ്ങി. വെള്ളം നിറഞ്ഞൊഴുകുന്ന പാലത്തിലൂടെ ട്രാക്ടർ നദി മുറിച്ചുകടക്കുന്നതിനിടെ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു. 12 പേർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഒരാള്‍ കുത്തൊഴുക്കില്‍ കാണാതായി. പൊലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തിരച്ചില്‍ തുടരുകയാണ്. കുല്‍ഗൊഡ പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group