പ്രഭാസിന്റെ ബാഹുബലി സീരീസ് അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി ബാഹുബലി സിനിമ വന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. രണ്ടു ഭാഗങ്ങള്‍ക്കുശേഷം വീണ്ടും ബാഹുബലി എത്തുകയാണ്. സിനിമ പ്രേമികള്‍ കാത്തിരുന്ന വമ്ബന്‍ പ്രഖ്യാപനവുമായി സംവിധായകന്‍ എസ് എസ് രാജമൗലി എത്തിയിരിക്കുന്നു.
ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് സംവിധായകന്റെ മൂന്നാം വരവ്. സീരീസുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്കുവച്ചു. ബാഹുബലി എന്ന പേര് പശ്ചാത്തലത്തില്‍ മുഴങ്ങി കേള്‍ക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
”മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്ബോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്ബര ഉടന്‍ വരുന്നു! ‘-എന്നാണ് രാജമൗലി കുറിച്ചത്.
‘അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു,പലതവണ അബോര്‍ഷൻ ചെയ്യാൻ ഞാനെന്താ പൂച്ചയോ’; അപവാദങ്ങളെ കുറിച്ച് ഭാവന
മലയാളത്തിന്റെ പ്രിയ നടിയാണ് ഭാവന. നടികർ എന്ന സിനിമയിലൂടെ മലയാളത്തില്‍ സജീവമാവുകയാണ് താരം. തനിക്ക് കേള്‍ക്കേണ്ടി വന്ന അപവാദങ്ങളെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഭാവന. താൻ പലവട്ടം അബോർഷനായെന്നും മരിച്ചെന്നും വരെ അഭ്യൂഹങ്ങളുണ്ടായിരുന്നു എന്നാണ് താരം പറയുന്നത്.
റൂമേഴ്സ് കേട്ട് ഞെട്ടാനെ എനിക്ക് സമയമുള്ളൂ. ഞാൻ മരിച്ച് പോയെന്ന് വരെ കേട്ടിട്ടുണ്ട്. പുറത്ത് പറയാൻ കൊള്ളാത്ത പലതും ഞാൻ കേട്ടിട്ടുണ്ട്. അമേരിക്കയില്‍ പോയി അബോർഷൻ ചെയ്തു. കൊച്ചിയില്‍ പോയി ചെയ്തു. അബോർഷൻ ചെയ്ത് അബോഷൻ ചെയ്ത് ഞാൻ മരിച്ചു. ഞാനെന്താ പൂച്ചയോ. റൂമേഴ്സ് കേട്ട് ഞെട്ടി ഞെട്ടി ഇപ്പോള്‍ ഞെട്ടാറില്ലെന്ന് ഭാവന പറയുന്നു. നടൻ അനൂപ് മേനോനുമായി വിവാഹം കഴിഞ്ഞെന്ന് വരെ കേട്ടു. അവസാനം ആരെങ്കിലും എന്തെങ്കിലും ചോദിക്കാൻ വന്നാല്‍ അബോർഷൻ ആണേല്‍ ചെയ്തെന്ന് കരുതിക്കോ എന്ന് പറയും.- ഭാവന പറഞ്ഞു.
ലാല്‍ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നടികർ. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സൗബിൻ ഷാഹില്‍, ബാലു വർഗീസ്, ചന്തു സലിംകുമാർ തുടങ്ങിയവരും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രം മെയ് 3ന് തിയറ്ററുകളില്‍ എത്തും.