Home Featured എയർഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു ടിക്കറ്റ് ബുക്കിങ് നിർത്തി

എയർഇന്ത്യ എക്സ്പ്രസ് കണ്ണൂർ-ബെംഗളൂരു ടിക്കറ്റ് ബുക്കിങ് നിർത്തി

എയർ ഇന്ത്യ എക്സ്‌പ്രസിന്റെ കണ്ണൂർ-ബെംഗളൂരു സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിർത്തിവെച്ചു. മെയ്‌ മുതൽ എയർ ഇന്ത്യ എക്സ്‌പ്രസിന്റെ ബെംഗളൂരു സർവീസുണ്ടാകില്ല. പ്രതിദിന സർവീസാണ് ബെംഗളൂരു സെക്ടറിൽ എയർ ഇന്ത്യ എക്സ്‌പ്രസ് നടത്തിയിരുന്നത്. ഇൻഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സർവീസുകൾ നടത്തുന്നുണ്ട്.

വിവാഹം കഴിഞ്ഞ് വെറും 17 ദിവസം; പങ്കാളിയോട് താല്‍പ്പര്യമില്ലായ്മ, വിവാഹം അസാധുവാക്കി ഹൈക്കോടതി

യുവ ദമ്ബതികളുടെ വിവാഹം റദ്ദാക്കി ബോംബെ ഹൈക്കോടതി ഉത്തരവ്. ഭർത്താവിന് പങ്കാളിയോട് താല്‍പ്പര്യമില്ലെന്ന കാരണത്താലാണ് ഔറംഗബാദ് കോടതി യുവ ദമ്ബതികളുടെ വിവാഹം അസാധുവാക്കിയത്.ദമ്ബതികളുടെ നിരാശ അവഗണിക്കാനാവില്ലെന്നും വിവാഹം റദ്ദാക്കുകയാണെന്നും കോടതി വിധിയില്‍ പറയുന്നു. വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് 26 കാരിയായ യുവതി കുടുംബ കോടതിയെ സമീപിക്കുകയായിരുന്നു. ഫെബ്രുവരിയില്‍ കോടതി ഈ അപേക്ഷ നിരസിച്ചു. ഇതിനെത്തുടർന്നാണ് ഭർത്താവ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുന്നത്.

സാധാരണ രീതിയില്‍ നിന്നും ഈ കേസില്‍ പങ്കാളിയോടുള്ള താല്‍പ്പര്യമില്ലായ്മ വ്യത്യസ്തമാണെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ആപേക്ഷിക ബലഹീനതയാണ് വിവാഹത്തില്‍ നിന്ന് പിൻമാറാനായി യുവാവ് വിശദീകരിക്കുന്നത്. ഇത് കണക്കിലെടുത്ത കോടതി ഒരു വ്യക്തിക്ക് ലൈംഗിക ബന്ധത്തില്‍ ഏർപ്പെടാൻ കഴിയുമെങ്കിലും പങ്കാളിയുമായി അത് ചെയ്യാൻ കഴിവില്ലാത്ത ഒരു സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണിതെന്ന് പറയുന്നു.

അത്തരം ആപേക്ഷിക ബലഹീനതയ്ക്ക് ശാരീരികവും മാനസികവുമായ വിവിധ കാരണങ്ങളുണ്ടാകാമെന്ന് കോടതി പറഞ്ഞു. ഈ കേസില്‍ ഭർത്താവിന് ഭാര്യയോട് ആപേക്ഷികമായി ബലഹീനത ഉണ്ടെന്നാണ് മനസ്സിലാവുന്നത്. വിവാഹത്തില്‍ നിന്ന് പിൻമാറാനുള്ള കാരണം ഭർത്താവിൻ്റെ ഈ പ്രത്യക്ഷമായ ആപേക്ഷിക ബലഹീനതയാണെന്ന് ഹൈക്കോടതി പറയുന്നു. ഇതുമൂലമുണ്ടാവുന്ന യുവദമ്ബതികളുടെ നിരാശയും വേദനയും അവഗണിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു.ഏപ്രില്‍ 15-നാണ് കോടതിയില്‍ നിന്ന് വ്യത്യസ്ഥമായ വിധിന്യായമുണ്ടാവുന്നത്. വിഭ കങ്കൻവാടി, എസ്ജി ചപല്‍ഗോങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

മാനസികമായും ശാരീരികമായും പരസ്പരം ഐക്യപ്പെടാൻ കഴിയാത്തവരെ സഹായിക്കുന്നതിനുള്ള ഉചിതമായ കേസാണിതെന്നും കോടതി അഭിപ്രായപ്പെട്ടു. 2023 മാർച്ചില്‍ ഇരുവരും വിവാഹിതരായെങ്കിലും 17 ദിവസത്തിന് ശേഷം വേർപിരിയുകയായിരുന്നു. താനുമായുള്ള ശാരീരിക ബന്ധം ഭർത്താവ് നിരസിച്ചതായും കുടുംബ കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ വിവാഹം റദ്ദാക്കണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കുടുംബ കോടതി ഹർജി തള്ളുകയായിരുന്നു. കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും വിവാഹം അസാധുവായി വിധിക്കുകയുമായിരുന്നു ഹൈക്കോടതി.

You may also like

error: Content is protected !!
Join Our WhatsApp Group