ബംഗളൂരു: കർണാടകയില്‍ ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഒരാഴ്ച മാത്രം ശേഷിക്കെ നിരീക്ഷണം കർശനമാക്കി തെരഞ്ഞെടുപ്പ് കമീഷൻ.അനുവദിച്ച സമയം കഴിഞ്ഞും തുറന്നുപ്രവർത്തിച്ച ബംഗളൂരുവിലെ മദ്യഷോപ്പുകള്‍ക്കും ബാറുകള്‍ക്കും കമീഷൻ നോട്ടീസ് നല്കി.
ഇതുവരെ ആയിരത്തിലേറെ സ്ഥാപനങ്ങള്‍ക്കാണ് നോട്ടീസ് നല്‍കിയത്. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കമീഷൻ മുന്നറിയിപ്പ് നല്കി. തെരഞ്ഞെടുപ്പ് നിരീക്ഷണ സ്ക്വാഡിന്റെ വിവിധ ചെക്ക്പോയന്റുകളിലായി 2.98 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് ഇതുവരെ പിടികൂടിയത്.