Home Featured ഹീലാലിഗെയില്‍ 120 അടിയുള്ള ഉത്സവരഥം മറിഞ്ഞു

ഹീലാലിഗെയില്‍ 120 അടിയുള്ള ഉത്സവരഥം മറിഞ്ഞു

by admin

ബംഗളൂരു: ഇലക്‌ട്രോണിക് സിറ്റി ബൊമ്മസാന്ദ്രക്ക് സമീപം ഹീലാലിഗെയിലെ ഹുസ്കൂർ മദ്ദൂരമ്മ ക്ഷേത്രോത്സവ ഘോഷയാത്രക്കിടെ 120 അടിയുള്ള രഥം മറിഞ്ഞ് അപകടം. ശനിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. 20 ഗ്രാമങ്ങളില്‍നിന്നുള്ള ഭക്തർ വിവിധ രഥങ്ങളുമായി ഘോഷയാത്രക്കെത്തിയിരുന്നു. എന്നാല്‍, ബംഗളൂരു- ഹൊസൂർ റെയില്‍പാതയില്‍ വൈദ്യുതി ലൈൻ സ്ഥാപിച്ചിരുന്നതിനാല്‍ ചില ഗ്രാമക്കാർക്ക് തങ്ങളുടെ രഥങ്ങളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ ഏഴോളം രഥങ്ങളാണ് ഘോഷയാത്രയില്‍ അണിനിരന്നത്.

ഇവ ഓരോന്നും 70 മുതല്‍ 90 വരെ ജോഡി കാളകളാണ് വഹിച്ചത്. ഉയരം കൂടിയ രഥങ്ങളിലൊന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group