ബെംഗളൂരു: പ്രഭാതനടത്തത്തിനിറങ്ങിയ സ്ത്രീയെ ബൈക്കിലെത്തിയ സംഘം ആക്രമിച്ച് സ്വർണാഭരണം കവർന്നു. നവോദയനഗർ സ്വദേശിയായ വസന്തയാണ് (54) കവർച്ചയ്ക്കിരയായത്. ജെ.പി. നഗർ ബ്രിഗേഡ് മില്ലേനിയം റോഡിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.ബൈക്കിലെത്തിയ രണ്ടംഗ സംഘം വസന്തയുടെ മുഖത്തടിച്ചുവീഴ്ത്തി കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാലയുമായി കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ജെ.പി.നഗർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഉത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു.
ബംഗളൂരുവിലെ ആനേക്കലിനു സമീപം ഉത്സവത്തിനിടെ 120 അടി ഉയരമുള്ള രഥം തകര്‍ന്നു വീണു. ഹുസ്‌കൂര്‍ മധൂരമ്മ ക്ഷേത്രത്തിലെ ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം.പത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള ആയിരത്തോളം ഭക്തരാണ് പരിപാടിയില്‍ പങ്കെടുത്തിരുന്നത്. ക്ഷേത്രത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഉത്സവത്തിന്റെ ഭാഗമായായിരുന്നു രഥം എഴുന്നള്ളിപ്പ്. തൊട്ടടുത്ത വൈദ്യുത ലൈനില്‍ ഇടിക്കാതെ തലനാരിഴയ്ക്ക് ചെരിഞ്ഞു വീണതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.