Home Featured ബെംഗളൂരു:പരീക്ഷാദിനത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു:പരീക്ഷാദിനത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥി ജീവനൊടുക്കി

ബെംഗളൂരു: ശിവമോഗയിൽ പരീക്ഷാദിനത്തിൽ എസ്.എസ്.എൽ.സി. വിദ്യാർഥി ജീവനൊടുക്കി. സാഗർ താലൂക്കിലെ യദെഹള്ളി സ്വദേശിയായ 16 വയസ്സുകാരനാണ് വീട്ടിലെ ഫാനിൽ തൂങ്ങിമരിച്ചത്. കർണാടക പബ്ലിക് സ്കൂൾ വിദ്യാർഥിയായിരുന്നു. തിങ്കളാഴ്ചയാണ് സംസ്ഥാനത്ത് എസ്.എസ്.എൽ.സി. പരീക്ഷയാരംഭിച്ചത്. പരീക്ഷാ ഭയം കാരണമാകാം ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ സംശയം. കുട്ടിക്ക് നേരത്തേയും ആത്മഹത്യാപ്രവണതയുള്ളതായി പോലീസ് പറയുന്നു. ഈ മാസം ആദ്യം ആത്മഹത്യചെയ്യാൻ റെയിൽവേ സ്റ്റേഷനിലെത്തിയെങ്കിലും യാത്രക്കാർ രക്ഷപ്പെടുത്തുകയായിരുന്നു.

ധനുഷും ഐശ്വര്യയും വീണ്ടും ഒന്നിക്കുന്നു

രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യയും നടന്‍ ധനുഷും വേര്‍പിരി‍‍‍‍‌ഞ്ഞെന്ന വാർത്ത ‍ഞെട്ടലോടെയാണ് ജനങ്ങള്‍ കേട്ടത്.കാരണം 2004ല്‍ വിവാഹിതരായ ദമ്ബതികള്‍ സന്തുഷ്ടരായി ജീവിക്കുന്നതിനിടയില്‍ ആയിരുന്നു വളരെ അപ്രതീക്ഷിതമായിട്ട് വിവാഹമോചനത്തിലേക്ക് എത്തുന്നത്. മക്കളായ യാത്ര, ലിംഗ എന്നിവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി എന്നും ഒപ്പമുണ്ടാവുമെന്നും സുഹൃത്തുക്കളായി പിരിയുകയാണെന്നുമാണ് വിവാഹമോചനത്തെ പറ്റി താരങ്ങള്‍ സംസാരിച്ചത്.പിന്നീട് ധനുഷ് അഭിനയത്തിലും ഐശ്വര്യ സംവിധാനത്തിലും തിരക്കിലായി. ഏറ്റവുമൊടുവില്‍ ഐശ്വര്യ സംവിധാനം ചെയ്ത ലാല്‍ സലാം എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടാണ് പുതിയ ചില അഭിമുഖങ്ങള്‍ പുറത്ത് വരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചത് പോലെ സിനിമ വിജയമാവാതെ പോവുകയായിരുന്നു.

അതേ സമയം ഐശ്വര്യ-ധനുഷ് ദമ്ബതിമാരെ പറ്റിയുള്ള പുതിയ ചില വെളിപ്പെടുത്തലുകള്‍ വൈറലാവുകയാണ്.കോളിവുഡിനെ ഞെട്ടിച്ചു കൊണ്ടാണ് ധനുഷും ഐശ്വര്യയും വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. 18 വര്‍ഷത്തെ ദാമ്ബത്യത്തിന് ശേഷമാണ് ഇരുവരും വിവാഹമോചനത്തിലേക്ക് എത്തിയത്. പിന്നീട് വീട്ടുകാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഇരുവരും വിവാഹമോചന തീരുമാനം ഉപേക്ഷിച്ചു എന്നും എങ്കിലും വേര്‍പിരിഞ്ഞ് ജീവിക്കാനാണ് ഇവരുടെ തീരുമാനമെന്നും മുന്‍പ് പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. എന്നാലിപ്പോള്‍ ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് സൂചന.

ഐശ്വര്യയുമായി ധനുഷ് വീണ്ടും ഒന്നിക്കാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ബെയില്‍വാന്‍ രംഗനാഥന്‍. തമിഴ് സിനിമയിലെ താരങ്ങളെ കുറിച്ച്‌ വിവാദപരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ ചലച്ചിത്ര നിരൂപകനാണ് ബെയില്‍വാന്‍ രംഗനാഥന്‍. ആന്ധ്രാപ്രദേശിലെ ഒരു ഹോട്ടലില്‍ വച്ചാണ് ധനുഷും ഐശ്വര്യയും വിവാഹമോചനത്തിന് തീരുമാനമെടുത്തതെന്ന് അദ്ദേഹം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിച്ചു..മാത്രമല്ല ഇപ്പോള്‍ ബന്ധം കൂട്ടിയിണക്കി ഇരുവരും ഒരുമിക്കാന്‍ പോവുകയാണെന്നാണ് അദ്ദേഹം പറയുന്നത്. ‘മകളുടെ അപ്രതീക്ഷിതമായ ഈ തീരുമാനം രജനിയെയും ഭാര്യ ലതയെയും ഞെട്ടിച്ചു. കുടുംബം അവരെ ഒരുമിച്ച്‌ നിര്‍ത്താന്‍ ശ്രമിക്കുകയാണ്.

മക്കള്‍ക്കു വേണ്ടി വീണ്ടും ഒന്നിക്കാന്‍ ധനുഷും ഐശ്വര്യയും തീരുമാനിച്ചതായി പറയുന്നു. ഇരുവരും ഉടന്‍ ചേരാന്‍ സാധ്യതയുണ്ടെന്നാണ്,’ ബെയില്‍വാന്‍ പറയുന്നത്.ഈ വാര്‍ത്തയില്‍ എത്രത്തോളം സത്യമുണ്ടെന്ന് അറിയില്ലെങ്കിലും ആരാധകരും സിനിമാലോകവും കാത്തിരിക്കുന്നത് ആ ശുഭവാര്‍ത്ത കേള്‍ക്കാനാണ്. ധനുഷുമായുള്ള വേര്‍പിരിയലിന് ശേഷം സംവിധായികയായി റീ എന്‍ട്രി നടത്തിയിരിക്കുകയാണ് ഐശ്വര്യ രജനികാന്ത്. ലാല്‍ സലാം എന്ന ചിത്രം സംവിധാനം ചെയ്‌തെങ്കിലും വിചാരിച്ചത് പോലെ വിജയിച്ചില്ല. ചിത്രത്തില്‍ ഐശ്വര്യയുടെ പിതാവും സൂപ്പര്‍ സ്റ്റാര്‍ രജനികാന്തും ഒരു അതിഥി വേഷത്തില്‍ എത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group