Home Featured ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ തൊഴില്‍തേടി എത്തിയത് ആയിരങ്ങള്‍

ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ തൊഴില്‍തേടി എത്തിയത് ആയിരങ്ങള്‍

by admin

ബംഗളൂരു: കർണാടക സ്കില്‍ ഡെവലപ്മെന്റ് കോർപറേഷൻ ബംഗളൂരു പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച തൊഴില്‍ മേളയില്‍ എത്തിയത് ആയിരങ്ങള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗാർഥികളുമായി വന്ന രണ്ടായിരത്തോളം ബസുകള്‍ കൊണ്ട് നഗരം വീർപ്പുമുട്ടി. ജയമഹല്‍ റോഡ് വഴി തിരിച്ചു വിട്ടാണ് ട്രാഫിക് പൊലീസ് തൊഴിലന്വേഷകർ സഞ്ചരിച്ച ബസുകള്‍ക്ക് സൗകര്യം ഒരുക്കിയത്. മേളക്ക് വരാൻ സർക്കാർ ബസ് സർവിസ് ഏർപ്പെടുത്തിയിരുന്നു.

തൊഴില്‍മേളയില്‍ 9651 പേർക്ക് നേരിട്ട് ജോലി ലഭിച്ചു

ബംഗളൂരു: കർണാടക സ്കില്‍ ഡെവലപ്മെന്റ് കോർപറേഷൻ നടത്തിയ തൊഴില്‍മേളയില്‍ 9651 ഉദ്യോഗാർഥികള്‍ക്ക് നേരിട്ട് ജോലി ലഭിച്ചു. വകുപ്പ് മന്ത്രി ഡി. ശരണ്‍ പ്രകാശ് പാട്ടീല്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചതാണിത്. 86,451 പേരാണ് മേളയിലെത്തി രജിസ്റ്റർ ചെയ്തത്.

You may also like

error: Content is protected !!
Join Our WhatsApp Group