Home Featured വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത് കാട്ടാന! പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്;വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

വയനാട്ടില്‍ ഒരാളുടെ ജീവനെടുത്ത് കാട്ടാന! പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്;വിവിധയിടങ്ങളില്‍ നിരോധനാജ്ഞ

by admin

വയനാട്: വയനാട് പടമല പനച്ചിയില്‍ അജീഷ് കാട്ടാനയുടെ ആക്രണത്തില്‍ കെല്ലപ്പെട്ടതില്‍ പരസ്പരം പഴി ചാരി കേരളത്തിലേയും കര്‍ണാടകത്തിലേയും വനം വകുപ്പ്. ഇന്ന് രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തുകയും ഒരാളെ ചവിട്ടി കൊലപ്പെടുത്തുകയുമായിരുന്നു.കാട്ടാനയുടെ റേഡിയോ കോളര്‍ സിഗ്‌നല്‍ നല്‍കാന്‍ കര്‍ണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് ആരോപിച്ചു. പലതവണ കത്തയച്ചിട്ടും ആന്റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തി.

എന്നാല്‍ റേഡിയോ കോളര്‍ സിഗ്‌നല്‍ കിട്ടാന്‍ ആന്റിനയുടെയും റിസീവറിന്റെയും ആവശ്യമില്ലെന്ന് കര്‍ണാടക വനംവകുപ്പ് വിശദീകരിച്ചു. സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്‌നല്‍ നല്‍കാനാകുന്ന റേഡിയോ കോളര്‍ ആണ് മാനന്തവാടിയില്‍ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നത്. വനംമന്ത്രാലയത്തിന്റെ കേന്ദ്രീകൃതമോണിറ്ററിംഗ് സംവിധാനത്തില്‍ യൂസര്‍ നെയിമും പാസ്‌വേഡും നല്‍കിയാല്‍ ട്രാക്കിംഗ് വിവരം ലഭിക്കും. അതിനായാണ് കേന്ദ്രീകൃത ട്രാക്കിംഗ് സംവിധാനം നിലവിലുള്ളത്. ഒരാളുടെ ജീവന്‍ നഷ്ടമായത് ദൗര്‍ഭാഗ്യകരമാണ്, ആന കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാക്കാതിരിക്കാനാണ് ഇപ്പോള്‍ ശ്രദ്ധിക്കണ്ടത്. രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരായി ഇതിനെ മാറ്റുന്നത് ശരിയല്ല, അത്തരത്തിലുള്ള ഒരു പ്രതികരണത്തിനും തയ്യാറല്ലെന്നും കര്‍ണാടക പിസിസിഎഫ് സുഭാഷ് മാല്‍ഖഡേ പറഞ്ഞു.

ഇന്ന് രാവിലെയാണ് അജീഷ് എന്നയാള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ടാക്‌സി ഡ്രൈവറായിരുന്നു അജീഷ്. രാവിലെ ഏഴരയോടെ മതില്‍ തകര്‍ത്ത് വീട്ടില്‍ കയറിയ കാട്ടാന അജീഷിനെ ആക്രമിക്കുകയായിരുന്നു. മുട്ടങ്കര മറ്റത്തില്‍ ജിബിന്റെ വീടിന്റെ മതിലും കാട്ടാന തകര്‍ത്തു. കര്‍ണാടക പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.

ഇതേ തുടര്‍ന്ന് മാനന്തവാടിയിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാനന്തവാടി നഗരസഭയിലെ കുറുക്കന്‍മൂല, കുറുവ, കാടന്‍കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി മേഖലയില്‍ മൈക്ക് അനൗണ്‍സ്മെന്റും നടത്തുന്നുണ്ട്.ശനിയാഴ്ച രാവിലെയാണ് പയ്യമ്പള്ളി പടമലയില്‍ കാട്ടാന ആക്രമണമുണ്ടായത്. കാട്ടാനയുടെ ആക്രമണത്തില്‍ പടമല പനച്ചി സ്വദേശി അജിഷ് കൊല്ലപ്പെട്ടു. സമീപത്തെ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ അജിയെ ഗേറ്റ് തകര്‍ത്തെത്തിയ കാട്ടാന പിന്തുടര്‍ന്നെത്തി ആക്രമിക്കുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group