Home Featured ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍! ‘കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍; നിര്‍മ്മല സീതാരാമന്‍

ബജറ്റില്‍ വന്‍ പ്രഖ്യാപനങ്ങള്‍! ‘കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍; നിര്‍മ്മല സീതാരാമന്‍

by admin

ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് പാര്‍ലമെന്റില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്. ഇന്ത്യന്‍ സമ്പദ് രംഗം കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങള്‍ക്ക് സാക്ഷിയായെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

പലവെല്ലുവിളികളും അതിജീവിക്കാനായെന്നും കടന്നുപോയത് മാറ്റങ്ങളുടെ 10 വർഷമായിരുന്നെന്നും നിർമല സീതാരാമൻ പറഞ്ഞു. മോഡിയുടെ ഭരണത്തിൽ രാജ്യം കുതിച്ചു,കുടിവെള്ളം, വൈദ്യുതി, പാചകവാതകം, വീടുകൾ എന്നിവ ഉറപ്പാക്കാനായി. തൊഴിൽ സാധ്യതകൾ വർധിച്ചതായും 2047-ഓടുകൂടി വികസിത ഭാരതം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

34 ലക്ഷം കോടി പി.എം ജൻധൻ അക്കൗണ്ട് വഴി ജനങ്ങൾക്ക് നൽകി, സൗജന്യ ഭക്ഷ്യധാന്യ പദ്ധതി നടപ്പാക്കി, സ്ത്രീകൾക്ക് 30 കോടി മുദ്രാ വായ്പകൾ നൽകി. മോഡിസർക്കാരിന് ജനങ്ങൾ ഭരണത്തുടർച്ച നൽകുമെന്നാണ് പ്രതീക്ഷയെന്നും ധനമന്ത്രി പറഞ്ഞു.

പ്രഖ്യാപനങ്ങള്‍

ക്ഷീര കര്‍ഷകരുടെ ക്ഷേമത്തിന് കൂടുതല്‍ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാക്കും
സമുദ്ര ഉല്‍പന്നങ്ങളുടെ കയറ്റുമതി കൂട്ടും
മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും
കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കും
ഒരു കോടി വീടുകളില്‍ കൂടി സോളാര്‍ പദ്ധതി
കിഴക്കന്‍ മേഖലയെ കൂടുതല്‍ ശാക്തീകരിക്കും
5 ഇന്റഗ്രേറ്റഡ് മത്സ്യ പാര്‍ക്കുകള്‍ യാഥാര്‍ത്ഥ്യമാക്കും
രാഷ്ടീയ ഗോകുല്‍ മിഷന്‍ വഴി പാലുല്‍പാദനം കൂട്ടും
പുതിയ റെയില്‍വേ ഇടനാഴി
സുരക്ഷിത യാത്രക്കായി നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും
മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും
വിമാനത്താവള വികസനം തുടരും
വന്‍ നഗരങ്ങളിലെ മെട്രോ വികസനം തുടരും
വ്യോമഗതാഗത മേഖലയും വിപുലീകരിക്കും
കൂടുതല്‍ വിമാനത്താവളങ്ങള്‍ യഥാര്‍ത്ഥ്യമാക്കും
ഇ -വാഹനരംഗ മേഖല വിപുലമാക്കും
കൂടുതല്‍ എയര്‍പോര്‍ട്ടുകള്‍ നവീകരിക്കും
വിനോദ സഞ്ചാര മേഖലയില്‍ നിക്ഷേപം
സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
50 വര്‍ഷത്തിന്റെ പരിധി സംസ്ഥാനങ്ങള്‍ക്ക് വായ്പ
പലിശരഹിത വായ്പ
ജനസംഖ്യ വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും

ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരം: ബജറ്റില്‍ പ്രഗ്‌നാനന്ദയെ അഭിനന്ദിച്ച് നിര്‍മ്മലാ സീതാരാമന്‍

ന്യൂഡല്‍ഹി: ബജറ്റ് പ്രസംഗത്തില്‍ കായിക രംഗത്തെ രാജ്യത്തിന്റെ നേട്ടങ്ങളെ അഭിനന്ദിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. പാര്‍ലമെന്റില്‍ ബജറ്റ് പ്രസംഗത്തിനിടെ മന്ത്രി ചെസ് ചാമ്പ്യന്‍ പ്രഗ്‌നാനന്ദയെ അഭിനന്ദിച്ചു.ഏഷ്യന്‍ ഗെയിംസിലും പാരാ ഏഷ്യന്‍ ഗെയിംസിലും എക്കാലത്തെയും മികച്ച മെഡല്‍ എണ്ണമാണ് രാജ്യത്തിന് ലഭിച്ചത്. 2023ല്‍ ലോക ചാമ്പ്യനായ മാഗ്‌നസ് കാള്‍സണിനെതിരെ പ്രഗ്‌നാനന്ദ ശക്തമായ പോരാട്ടം നടത്തിയതായി ധനമന്ത്രി പറഞ്ഞു.

ഇന്ന് ഇന്ത്യയിലെ ഒന്നാം നമ്പര്‍ താരമാണ് പ്രഗ്‌നാനന്ദ. 2010ല്‍ 20ല്‍ താഴെ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരാണ് രാജ്യത്ത് ഉണ്ടായിരുന്നത്. ഇന്ന് ഇന്ത്യയ്ക്ക് 80 ധികം ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍മാരുണ്ടെന്നും നിര്‍മ്മലാ സീതാരാമന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ചെസ്സിന് 2023 മികച്ച വര്‍ഷമാണ്. പ്രഗ്‌നാനന്ദ അതിന്റെ മുന്‍നിരയിലെ പോരാളിയാണ്. ചെസ്സ് ലോകകപ്പില്‍ ഫൈനലില്‍ എത്താന്‍ പ്രഗ്‌നാനന്ദയ്ക്ക് സാധിച്ചു. പ്രഗ്‌നാനന്ദയുടെ കഠിനാദ്ധ്വാനത്തെയും ശ്രമങ്ങളെയും അഭിനന്ദിക്കുന്നതായും കേന്ദ്ര ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group