ബംഗളൂരു: നഗരത്തില്‍ സൗത്ത് ബംഗളൂരു മേഖലയില്‍ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും സമീപം ഗതാഗത നിർദേശങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ കണ്ടെത്താൻ ട്രാഫിക് പൊലീസ് പരിശോധന നടത്തി. ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് 440 കേസ് രജിസ്റ്റർ ചെയ്തു.
ഹെല്‍മറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാർ, നിരോധിത മേഖലകളിലൂടെ വാഹനമോടിക്കുന്നവർ, നടപ്പാതയിലൂടെ വാഹനമോടിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമിട്ടായിരുന്നു പ്രധാനമായും പരിശോധന. ഹെല്‍മറ്റ് ധരിക്കാത്തതിന് 275 കേസും നോ എൻട്രി സോണില്‍ പ്രവേശിച്ചതിന് 126 കേസും മുന്ന് പേരുമായി ബൈക്കില്‍ യാത്രചെയ്തതിന് 23 കേസും നടപ്പാതയിലൂടെ വാഹനമോടിച്ചതിന് 16 കേസുമാണ് രജിസ്റ്റർ ചെയ്തത്.