Home Featured ബെംഗളൂരു:ദലിത് യുവാക്കൾക്ക് ഹോട്ടലിൽ ഭക്ഷണം നിഷേധിച്ച സംഭവം;ഹോട്ടൽ ഉടമ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു:ദലിത് യുവാക്കൾക്ക് ഹോട്ടലിൽ ഭക്ഷണം നിഷേധിച്ച സംഭവം;ഹോട്ടൽ ഉടമ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു∙ കർണാടകയിലെ ബെല്ലാരിയിൽ ദലിത് യുവാക്കൾക്കു ഭക്ഷണം നൽകില്ലെന്നു വാശി പിടിച്ച സംഭവത്തിൽ ഹോട്ടൽ ഉടമ ഉൾപ്പെടെ 2 പേരെ പോലീസ് അറസ്റ്റ് ചെയ്തു.കർണാടകയിൽ കുരുഗോഡുവിലെ ഗുട്ടേഗനുർ ഗ്രാമത്തിൽ ഹോട്ടൽ നടത്തുന്ന നാഗേവാണി, ഇവരുടെ ബന്ധു വീരഭദ്രപ്പ എന്നിവരാണ് പിടിയിലായത്.ഹോട്ടൽ പൂടേണ്ടി വന്നാലും ദലിതർക്കു ഭക്ഷണം വിളമ്പാനാകില്ലെന്നു പറഞ്ഞു വാശി പിടിച്ചു ഇരുവരും ഒരു സംഘം യുവാക്കളെ ഹോട്ടലിൽ നിന്നു ഇറക്കിവിട്ടിരുന്നു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെ ദലിത് സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തുടർന്ന് വിവേചനത്തിനു ഇരയായ മഹേഷ് എന്ന യുവാവ് പൊലീസിൽ പരാതി നൽകുകയുംപോലീസ് നടപടിയെടുക്കുകയുമായിരുന്നു.Also read- പള്ളിയുടെ സംഭാവനപ്പെട്ടി പൊളിക്കാന്‍ ശ്രമം: പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്ഇരുവരെയും ഹോട്ടലിൽ എത്തുന്ന ദലിതരെ ബലം പ്രയോഗിച്ചു ഇറക്കി വിട്ടിരുന്നതായും ഇതിനു ശേഷം ഹോട്ടലും പരിസരവും വൃത്തിയാക്കിയിരുന്നതായും പരാതിയിൽ പറയുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ തഹസിൽദാർ രാഘവേന്ദ്രയുടെ നേതൃത്വത്തിൽ ഗ്രാമത്തിൽ സമാധാന യോഗം വിളിച്ചു.

എനിക്ക് വധഭീഷണി’; പൊലീസില്‍ പരാതി നല്‍കി മുഈനലി തങ്ങള്‍

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ പാണക്കാട് മുഈനലി തങ്ങള്‍ക്ക് വധഭീഷണിയെന്ന് പരാതി.ഫോണ് വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഭീഷണിപ്പെടുത്തി വിളിച്ചത് റാഫി പുതിയകടവാണെന്ന് മുഈനലി തങ്ങള്‍ പൊലീസില്‍ പരാതി നല്‍കി.നേരത്തെ മുഈനലി തങ്ങള്‍ നടത്തിയ വാർത്താ സമ്മേളനത്തില്‍ ബഹളം ഉണ്ടാക്കിയ ആളാണ് റാഫി പുതിയകടവ്. ഇതിന് പിന്നാലെ റാഫി പുതിയകടവിനെ പാർട്ടിയില്‍ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ത്യവിഷൻ ആക്രമണക്കേസിലും പ്രതിയാണ് റാഫി പുതിയകടവ്.പാണക്കാട് കുടുംബത്തിന്റെ കൊമ്ബും ചില്ലയും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തില്‍ കഴിഞ്ഞ ദിവസം മുഈനലി തങ്ങള്‍ പരോക്ഷ മറുപടി നല്‍കിയിരുന്നു.

ആരുമിവിടെ കൊമ്ബുവെട്ടാനും ചില്ല വെട്ടാനും പോകുന്നില്ല. അതൊക്കെ ചിലരുടെ വെറും തോന്നലാണ്. പ്രായമാവുന്നതിന് അനുസരിച്ച്‌ കാഴ്ച്ചയ്ക്ക് മങ്ങല്‍ വരുമെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. അതൊക്കെ ചികിത്സിച്ചാല്‍ മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെയാണ് വധഭീഷണി പരാതി.നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നു കൊടുക്കാനുള്ള മനസ് കാണിക്കണം. സ്ഥാനമാനങ്ങളില്‍ പിടിച്ചു തൂങ്ങി നില്‍ക്കേണ്ട കാര്യമില്ലെന്നും മുഈനലി തങ്ങള്‍ പറഞ്ഞു. ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന സമദാനിയുടെ പരാമര്‍ശത്തിലും വിമര്‍ശനം നടത്തിയിരുന്നു. ചന്ദ്രനെയും സൂര്യനെയും മറച്ചു പിടിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നും മു ഈനലി തങ്ങള്‍ പറഞ്ഞിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group