Home Featured ഓട്ടോയില്‍ പെണ്‍ഡ്രൈവര്‍, സന്തോഷമടക്കാനാവാതെ ബംഗളൂരു യുവതി, പോസ്റ്റ് വൈറല്‍

ഓട്ടോയില്‍ പെണ്‍ഡ്രൈവര്‍, സന്തോഷമടക്കാനാവാതെ ബംഗളൂരു യുവതി, പോസ്റ്റ് വൈറല്‍

ഇന്ന് എല്ലാ മേഖലകളിലും സ്ത്രീകള്‍ തങ്ങളുടെ കഴിവുകള്‍ തെളിയിച്ചു കഴിഞ്ഞു. ഒരിക്കല്‍ അവര്‍ക്ക് ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞ് മാറ്റിനിര്‍ത്തിയിരുന്ന എല്ലാ ജോലികളും ഇന്ന് സ്ത്രീകള്‍ ചെയ്യുന്നുണ്ട്.അതിലൊന്നാണ് ഡ്രൈവര്‍മാരുടെ ജോലി. ഹെവി വാഹനങ്ങള്‍ പോലും ഇന്ന് സ്ത്രീകള്‍ ഓടിക്കുന്നുണ്ട്. അവര്‍ വിമാനം പറത്തുന്നുണ്ട്. എന്നിരുന്നാല്‍ പോലും ഇവരെല്ലാം എണ്ണത്തില്‍ കുറവാണ്. എന്തായാലും, ബംഗളൂരു നഗരത്തില്‍ ഒരു പെണ്‍ ഓട്ടോഡ്രൈവറെ കണ്ട ഒരു യുവതിയുടെ സന്തോഷമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

പോസ്റ്റില്‍ യുവതി പറയുന്നത്, ‘താൻ ആദ്യമായി ബംഗളൂരു നഗരത്തില്‍ ഒരു വനിതാ ഡ്രൈവര്‍ ഓടിക്കുന്ന ഓട്ടോയില്‍ കയറി. അത് തനിക്ക് സന്തോഷം തരുന്നു’ എന്നാണ്. ഓട്ടോയില്‍ നിന്നുള്ള ചിത്രവും യുവതി പങ്കുവച്ചിരിക്കുന്നു. വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ യുവതിയുടെ പോസ്റ്റ് വൈറലായി. നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകളും റിയാക്ഷനുകളുമായി എത്തിയത്. വനിതാ ഡ്രൈവര്‍മാരുള്ള ഓട്ടോയില്‍ കയറുന്നത് കൂടുതല്‍ സുരക്ഷിതത്വബോധം തരും എന്നായിരുന്നു ഭൂരിഭാഗം ആളുകളുടെയും പ്രതികരണം.

‘ചെന്നൈ ഫോറം മാളിനടുത്ത് ഇതുപോലെ ഒരു വനിതാ ഡ്രൈവറുണ്ട്. എപ്പോഴൊക്കെ താൻ കുടുംബത്തോടൊപ്പം അവിടെ പോകാറുണ്ടോ അപ്പോഴൊക്കെ താൻ അവര്‍ക്ക് വേണ്ടി തിരയാറുണ്ട്. അവര്‍ മെല്ലെയാണ് ഡ്രൈവ് ചെയ്യുന്നത്. എന്റെ മകള്‍ക്കൊപ്പം കൂട്ടുകൂടുകയും ചെയ്യും’ എന്നാണ് ഒരാള്‍ കമന്റ് നല്‍കിയിരിക്കുന്നത്.

ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകി! വിമാനത്തില്‍ പൈലറ്റിനിനെ മര്‍ദിച്ചതില്‍ പ്രതിയുടെ മൊഴി

വിമാനം പുറപ്പെടാന്‍ വൈകിയതില്‍ പ്രതിഷേധിച്ച്‌ പൈലറ്റിനെ മര്‍ദിച്ച യാത്രക്കാരന്‍ ഹണിമൂണിന് പോകുകയായിരുന്നുവെന്ന് മൊഴി.ഹണിമൂണ്‍ യാത്ര 13 മണിക്കൂര്‍ വൈകിയതിനാലാണ് താന്‍ അപമര്യാദയായി പെരുമാറിയതെന്ന് പിടിയിലായ സാഹില്‍ കതാരിയ പോലീസിനോട് പറഞ്ഞു. ഞായറാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം.ഡല്‍ഹിയില്‍നിന്ന് ഞായറാഴ്ച രാവിലെ 7.40-ന് പുറപ്പെടേണ്ട വിമാനമാണ് മോശം കാലാവസ്ഥയെത്തുടര്‍ന്ന് 13 മണിക്കൂറോളം വൈകിയത്. ഇതിന് പിന്നാലെയാണ് സാഹില്‍ കതാരിയ സഹപൈലറ്റ് അനൂപ് കുമാറിനെ മര്‍ദിച്ചത്. ഇയാളെ വിമാനത്തില്‍ നിന്നിറക്കിയശേഷം അറസ്റ്റു ചെയ്തു പിന്നീട് ജാമ്യത്തില്‍ വിടുകയായിരുന്നു.

വിമാനം വൈകുമെന്ന് പൈലറ്റ് അനൗണ്‍സ് ചെയ്യുന്നതിനിടെ സാഹില്‍ എഴുന്നേറ്റുചെന്ന് ആക്രമിക്കുകയായിരുന്നു. മറ്റു ജീവനക്കാര്‍ തടഞ്ഞു. ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരന്റെപേരില്‍ പരാതി നല്‍കിയതായി ഇന്‍ഡിഗോ അറിയിച്ചു.യാത്രക്കാരെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയും യാത്രക്കാര്‍ പ്രകോപിതരായിരുന്നു. ടേക്കോഫിനായി വിമാനത്തില്‍ പ്രവേശിപ്പിക്കുന്ന യാത്രക്കാരെ വിമാനം റദ്ദാക്കിയാല്‍ മാത്രമാണ് പുറത്തിറക്കുക. വിമാനം റദ്ദാക്കിയതായി പ്രഖ്യാപിച്ച്‌ യാത്രക്കാരെ പുറത്തിറക്കണമെങ്കില്‍ ഒട്ടേറെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group