ബെംഗളൂരു: ഹംപി എക്സ്പ്രസിൽ യു.കെ. സ്വദേശിയായ യുവതിയെ ലൈംഗികമായി ഉപദ്രവിച്ച റെയിൽവേ കരാർ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.ബാഗൽകോട്ട് സ്വദേശി ബസവരാജ് (22) ആണ് അറസ്റ്റിലായത്. സംഭവത്തെ തുടർന്ന് റെയിൽവേ ഇയാളെ സസ്പെൻഡ് ചെയ്തു. കഴിഞ്ഞദിവസം രാത്രി ഹൊസപേട്ടിനും ബെംഗളൂരുവിനും ഇടയിലാണ് സംഭവം.ശാരീരികസുഖമില്ലായിരുന്ന യുവതിക്ക് സഹായം വാഗ്ദാനംചെയ്താണ് ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു.
തീവണ്ടിയിൽ കിടക്കകളുടെ ചുമതലയാണ് ഇയാൾക്കുണ്ടായിരുന്നത്. ബെംഗളൂരുവിലെത്തിയ യുവതി സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചശേഷം പോലീസിൽ പരാതിനൽകുകയായിരുന്നു. ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തിയ 30-കാരി കേരളം, തമിഴ്നാട് എന്നിവിടങ്ങൾ സന്ദർശിച്ചശേഷമാണ് ഹംപി സന്ദർശനത്തിനെത്തിയത്.
ശബ്ദവും ദൃശ്യങ്ങളുമെല്ലാം സമാനം, ഡീപ് ഫേക്ക് തട്ടിപ്പിനിരയായി സച്ചിനും, നടപടിയുറപ്പെന്ന് കേന്ദ്രം
ഡീപ് ഫേക്ക് വീഡിയോ തട്ടിപ്പിനിരയായി സച്ചിൻ തെൻഡുല്‍ക്കറും. ഗെയിമിംഗ് കമ്ബനി നിര്‍മിത ബുദ്ധിയിലുണ്ടായ വ്യാജ വീഡിയോ പങ്കുവച്ചാണ് സച്ചിന്റെ വെളിപ്പെടുത്തല്‍.സാമൂഹിക മാധ്യമങ്ങള്‍ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കര്‍ശന നടപടിയെടുക്കണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.ഡീപ്പ് ഫേക്ക് വീഡിയോ തട്ടിപ്പിനിരയായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഓണ്‍ലൈൻ ഗെയിംമിങ് കമ്ബനിയുടെ പരസ്യ ചിത്രത്തിലാണ് സച്ചിന്റേതെന്ന പേരില്‍ വിഡിയോ പ്രചരിച്ചത്. ശബ്ദവും ദൃശ്യങ്ങളും സച്ചിൻ തെണ്ടുല്ക്കറുടേതിന് സമാനമായിരുന്നു.
മകളായ സാറ തെണ്ടുല്‍ക്കര്‍ ഗെയിം കളിച്ച് സാമ്ബത്തിക നേട്ടമുണ്ടാക്കിയെന്നും വീഡിയോയില്‍ പറയുന്നുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സച്ചിൻ പ്രതികരണവുമായെത്തിയത്. വീഡിയോയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും അത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നും സച്ചിൻ എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ദുഃഖമുണ്ടെന്നും ഇത്തരം തെറ്റായ കാര്യങ്ങള്‍ പ്രചരിക്കാതിരിക്കാൻ നടപടി വേണമെന്നും സച്ചിൻ ആവശ്യപ്പെട്ടു. പിന്നാലെ വിഷയത്തില്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ ഇടപെട്ടു.
ഡീപ് ഫേക്ക് വീഡിയോകളും തെറ്റായ വിവരങ്ങളും ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും വിശ്വാസത്തിനും ഭീഷണിയാണെന്നും ഇതുമായി ബന്ധപ്പെട്ട പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സാമൂഹിക മാധ്യമങ്ങള്‍ ഐടി നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും കേന്ദ്രമന്ത്രി എക്സില്‍ മറുപടി നല്കി. നേരത്തെ രശ്മിക മന്ദാന, ദീപിക പദുക്കോണ്‍ തുടങ്ങിയ ബോളിവുഡ് താരങ്ങളുടെയും ഡീപ് ഫേക്ക് വീഡിയോകള്‍ പുറത്തിറങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ വീഡിയോ പ്രചരിപ്പിച്ചവരെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും അന്വേഷണ സംഘത്തിന് ദൃശ്യങ്ങളുടെ ഉറവിടം കണ്ടെത്താനായിരുന്നില്ല.