പാര്‍ലമെന്റില്‍ യുവാക്കള്‍ അതിക്രമിച്ചുകയറിയതുമായി ബന്ധപ്പെട്ട കേസില്‍ സോഫ്റ്റ്വെയര് എൻജിനീയറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.റിട്ട. ഡിവൈ.എസ്.പിയുടെ മകൻ കൂടിയായ സായികൃഷ്ണ ജഗലിയെ വടക്കൻ കര്‍ണാടകയിലെ ബാഗല്‍കോട്ടില്‍ സഹോദരിയുടെ വീട്ടില്‍നിന്നാണ് ബുധനാഴ്ച രാത്രി പിടികൂടിയത്. വിശദ ചോദ്യംചെയ്യലിനായി യുവാവിനെ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. സായികൃഷ്ണ കുറച്ചുകാലമായി വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നതെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സഹോദരി സ്പന്ദന പറഞ്ഞു. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്ന് വീട്ടുകാര്‍ പ്രതികരിച്ചു.
പാര്‍ലമെന്റിനകത്തേക്ക് അതിക്രമിച്ചുകയറിയ മൈസൂരു സ്വദേശി ഡി. മനോരഞ്ജന്റെ സഹപാഠിയും സുഹൃത്തുമാണ് പിടിയിലായ സായികൃഷ്ണ. ബംഗളൂരുവിലെ കോളജില്‍ ഇരുവരും എൻജിനീയറിങ് കോഴ്സിന് ഒന്നിച്ചാണ് പഠിച്ചത്. ഹോസ്റ്റലിലും ഒന്നിച്ചായിരുന്നു താമസം. ബാഗല്‍കോട്ട് വിദ്യാഗിരിയിലെ ബഹുരാഷ്ട്ര കമ്ബനിയില്‍ സോഫ്റ്റ്വെയര് എൻജിനീയറാണ് സായികൃഷ്ണ. കഴിഞ്ഞദിവസം യു.പിയില്‍നിന്ന് പിടിയിലായ അതുല്‍ കുലശ്രേഷ്ഠയും സായികൃഷ്ണയും ‘ഭഗത് സിങ് ഫാൻ ക്ലബ്’ എന്ന ഫേസ്ബുക്ക് പേജുമായി ബന്ധമുള്ളവരായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കേസില്‍ ഇതുവരെ ആറുപേര്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.
മണിക്കൂറുകള്‍ നീണ്ട പണിമുടക്ക് അവസാനിച്ചു! പതിവിനെക്കാളും ശക്തനായി തിരിച്ചെത്തി എക്സ്
ഉപഭോക്താക്കളുടെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പുകള്‍ക്കൊടുവില്‍ ശക്തനായി തിരിച്ചെത്തി എക്സ്.ഏറെ നേരത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് എക്സ് വീണ്ടും പ്രവര്‍ത്തനക്ഷമമായത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് ലോകമെമ്ബാടുമുള്ള ഉപഭോക്താക്കള്‍ക്ക് എക്സിന്റെ സേവനം ലഭിക്കാതെയായത്. മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ 70,000-ലധികം പരാതികള്‍ ഉയര്‍ന്നിരുന്നു. എക്സിന്റെ മൊബൈല്‍ ആപ്പ്, വെബ്സൈറ്റ് എന്നിവ തുറക്കുമ്ബോള്‍ ഉപഭോക്താക്കളുടെ ഫീഡിലെ പതിവ് ട്വീറ്റുകള്‍ക്ക് പകരമായി, ‘Welcome to your timeline’ എന്ന സന്ദേശമാണ് ദൃശ്യമായത്. പിന്നീട് മിനിറ്റുകള്‍ക്കകം തന്നെ മറ്റ് സേവനങ്ങളും പ്രവര്‍ത്തനരഹിതമായി.ചുരുക്കം ചില ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ഉപയോഗിക്കുന്നതില്‍ തടസ്സം നേരിട്ടിട്ടില്ല.
എന്നാല്‍, ഭൂരിഭാഗം ഉപഭോക്താക്കളും പരാതി ഉന്നയിച്ചതോടെ ‘Twitter Down’ എന്ന ഹാഷ്ടാഗ് വളരെ പെട്ടെന്ന് ട്രെൻഡിംഗായി. തുടര്‍ന്ന്, സാങ്കേതിക പിഴവ് കണ്ടെത്തിയ ശേഷം എക്സിന്റെ സേവനങ്ങള്‍ പുനസ്ഥാപിക്കുകയായിരുന്നു. ഇതിനുമുമ്ബും സമാനമായ രീതിയില്‍ എക്സ് പണിമുടക്കിയിട്ടുണ്ട്. ഈ വര്‍ഷം മാര്‍ച്ച്, ജൂലൈ മാസങ്ങളില്‍ എക്സ് പെട്ടെന്ന് പ്രവര്‍ത്തനരഹിതമായിട്ടുണ്ട്.