തിരുവനന്തപുരം: കഴിഞ്ഞ ദിവസം കേരളത്തില്‍ 265 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ഇതോടെ സംസ്ഥാനത്ത് ചികിത്സയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 2606 ആയി.ഇന്നലെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍ 2,699 ആണെന്നും കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശങ്ങളാണു കേന്ദ്ര ആരോഗ്യമന്ത്രാലയം നല്‍കുന്നത്. കോവിഡിന്റെ പുതിയ വകഭേദമായ ജെഎന്‍1 ആദ്യമായി കണ്ടെത്തിയത് കേരളത്തിലാണ്.സംസ്ഥാനത്ത് ഇതുവരെ ഒരാളില്‍ മാത്രമേ ജെഎന്‍1 കണ്ടെത്തിയിട്ടുള്ളൂ. എന്നാല്‍ ഒരു മാസത്തിനകം 3000 കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാമെന്നു സര്‍ക്കാര്‍ വിലയിരുത്തിയിരുന്നു.
ഓസ്‌കര്‍ പ്രതീക്ഷ അവസാനിച്ചു: ചുരുക്കപ്പട്ടികയില്‍ നിന്ന് ‘2018’ പുറത്ത്
വാഷിങ്ടണ്‍: ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷ പുറത്ത്. മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള ചുരുക്കപ്പട്ടികയില്‍ രാജ്യത്തിന്റെ ഔദ്യോഗിക എന്‍ട്രിയായ മലയാള ചിത്രം ‘2018’ന് ഇടം നേടാനായില്ല. 15 സിനിമകള്‍ ഉള്‍പ്പെടുന്ന രണ്ടാം ഘട്ടത്തിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടില്ല. വിഷ്വല്‍ ഇഫ്കറ്റ്‌സ് വിഭാഗത്തില്‍ നിന്ന് ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഓപ്പന്‍ഹൈമറും പുറത്തായി.
പാന്‍ നളിന്‍ സംവിധാനം ചെയ്ത ഗുജറാത്തി ചിത്രം ‘ചെല്ലോ ഷോ’ കഴിഞ്ഞ വര്‍ഷം ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചെങ്കിലും 2023ലെ ഓസ്‌കാര്‍ നോമിനേഷന്‍ നേടുന്നതില്‍ പരാജയപ്പെട്ടിരുന്നു. ഇന്ത്യയില്‍ നിന്ന് ഔദ്യോഗികമായി നാമനിര്‍ദേശം ചെയ്യപ്പെട്ടതില്‍ ആദ്യ അഞ്ചില്‍ ഇടം നേടിയ അവസാന ചിത്രം 2001-ല്‍ അശുതോഷ് ഗോവാരിക്കര്‍ ഒരുക്കിയ ‘ലഗാന്‍’ ആയിരുന്നു.
അതേസമയം, 96-ാമത് അക്കാഡമി അവാര്‍ഡിനുള്ള ഇന്റര്‍നാഷണല്‍ ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 15 സിനിമകള്‍ അടുത്ത റൗണ്ടായ വോട്ടിങ്ങിലേക്ക് കടക്കും. വിദേശ ഭാഷാ വിഭാഗത്തിലേക്ക് മത്സരിക്കുന്ന എല്ലാ ചിത്രങ്ങളും ഇംഗ്ലീഷ് സബ്‌ടൈറ്റിലോടെ അക്കാദമിയില്‍ പ്രദര്‍ശിപ്പിക്കും. അക്കാദമി അംഗങ്ങളായ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട അഞ്ച് സിനിമകള്‍ രഹസ്യ ബാലറ്റിലൂടെ തിരഞ്ഞെടുക്കാം. കൂടുതല്‍ വോട്ടുകള്‍ ലഭിക്കുന്ന ഒമ്പത് സിനിമകളാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്.