Home കർണാടക 1,118 കിലോമീറ്ററിലെ 24 മണിക്കൂര്‍ യാത്ര 16 മണിക്കൂറായി ചുരുങ്ങും; എസി 3 ടയറില്‍ നിരക്ക് 2,600; ബെംഗളൂരു – മുംബൈ ട്രാക്കില്‍ ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍

1,118 കിലോമീറ്ററിലെ 24 മണിക്കൂര്‍ യാത്ര 16 മണിക്കൂറായി ചുരുങ്ങും; എസി 3 ടയറില്‍ നിരക്ക് 2,600; ബെംഗളൂരു – മുംബൈ ട്രാക്കില്‍ ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍

ബെംഗളൂരു: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനായ ബെംഗളൂരു-മുംബൈ വന്ദേ ഭാരത് ഇരുനഗരങ്ങളും തമ്മിലുള്ള ദൂരം 24 മണിക്കൂറില്‍ നിന്ന് 16 മണിക്കൂറായി ചുരുക്കും.നിലവില്‍ ഈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളുടെ വേഗത ദയനീയമാണ്. ഉദ്യാൻ എക്സ്പ്രസ് പോലുള്ള ട്രെയിനുകളില്‍ ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ യാത്രാസമയം ഏകദേശം 24 മണിക്കൂറാണ്. വന്ദേ ഭാരത് സ്ലീപ്പർ വരുന്നതോടെ ഈ 1,118 കിലോമാീറ്റർ ദൂരം 16 മണിക്കൂറുകൊണ്ട് പൂർത്തിയാക്കാനാകും. ഏകദേശം 8 മണിക്കൂറോളം ലാഭിക്കാം.യൂറോപ്യൻ നിലവാരത്തിലുള്ള അത്യാധുനിക സ്ലീപ്പർ കോച്ചുകളുള്ള ഈ ട്രെയിൻ രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് ആയിരിക്കും. വിമാനയാത്രയുമായി മത്സരക്ഷമത ഉറപ്പാക്കുന്ന നിരക്കാണ് ടിക്കറ്റിന് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ ഔദ്യോഗികമായ വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല.

ക്ലാസ് അനുസരിച്ച്‌ പ്രതീക്ഷിക്കുന്ന ഏകദേശ നിരക്ക് എസി 3 ടയറിന് 2,600 രൂപയുടെ പരിസരത്ത് ടിക്കറ്റ് വില വരുമെന്നാണ്. എസി ടു ടയർ നിരക്ക് 3,500ന്റെ പരിസരത്തായിരിക്കും നിരക്ക്. എസി ഫസ്റ്റ് ക്ലാസിന് 4,250 രൂപയില്‍ച്ചില്വാനം ടിക്കറ്റ് നിരക്ക് വന്നേക്കും. കൃത്യമായ നിരക്കുകള്‍ റെയില്‍വേയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ വ്യക്തമാകൂ.ബെംഗളൂരുവില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും 27651 / 27652 എന്നീ നമ്പരുകളിലായിരിക്കും ട്രെയിൻ ഓടുക. കൃത്യമായ സമയക്രമം ഇപ്പോള്‍ ലഭ്യമല്ല. എങ്കിലും ചില റിപ്പോർട്ടുകളില്‍ ഏകദേശ സമയക്രമം എന്ന പേരില്‍ പ്രചരിക്കുന്നത് ഇങ്ങനെയാണ്: ബെംഗളൂരുവില്‍ നിന്ന് രാത്രി 7.50നോ 10.30നോ പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11:55നോ 1.50നോ മുംബൈയില്‍ എത്തിച്ചേരും. മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് രാത്രി 8.10നോ 10.30നോ പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.55നോ 02.50നോ എത്തിച്ചേരും.മൂന്ന് സംസ്ഥാനങ്ങളിലൂടെയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കടന്നുപോകുന്നത്. കർണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് റൂട്ട് കടന്നുപോകുക. അനന്തപുർ, ഗുണ്ടക്കല്‍, റായ്ച്ചൂർ, കല്‍ബുറഗി, സോലാപ്പൂർ, പൂനെ, കല്യാണ്‍ എന്നീ സ്റ്റോപ്പുകളില്‍ നിർത്തുമെന്നാണ് നിലവിലുള്ള ധാരണ. ഇതില്‍ക്കൂടുതല്‍ സ്റ്റോപ്പുകള്‍ക്കുള്ള സാധ്യത നിലവിലുണ്ട്.

ഇക്കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.ആകെ 16 കോച്ചുകളുള്ള റേക്കാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ ആകെ 823 ബെർത്തുകള്‍ ഉണ്ടായിരിക്കും. 11 എസി 3-ടയർ കോച്ചുകള്‍, 4 എസി 2-ടയർ കോച്ചുകള്‍, 1 എസി ഫസ്റ്റ് ക്ലാസ് കോച്ച്‌ എന്നിങ്ങനെയായിരിക്കും കോച്ച്‌ നില.മണിക്കൂറില്‍ 180 കി.മീ വരെ ഡിസൈൻ വേഗതയുള്ള ഈ വന്ദേ ഭാരത് സ്ലീപ്പറിന് ബെംഗളൂരു – മുംബൈ പാതയില്‍ വലിയൊരളവ് മേഖലകളിലും 130 കിലോമീറ്റർ വേഗതയില്‍ യാത്ര ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാക്കുകളില്‍ ട്രെയിനുകളുടെ കൂട്ടിയിടിയും തൊഴിലാളികളുടെ സുരക്ഷയുമെല്ലാം ഉറപ്പാക്കുന്ന കവച് സുരക്ഷാ സംവിധാനം ട്രെയിനിലുണ്ടാകും. ആധുനിക കുഷ്യൻ ബെർത്തുകളും മുകളിലെ ബെർത്തിലേക്ക് കയറാൻ പുതിയ ഡിസൈനിലുള്ള ഏണികളുമെല്ലാം അടങ്ങുന്ന സംവിധാനമാണ് ട്രെയിനിനകത്ത് സജ്ജീകരിച്ചിരിക്കുന്നത്. പേഴ്സണല്‍ റീഡിംഗ് ലൈറ്റുകള്‍, യുഎസ്ബി ചാർജിംഗ് പോയിന്റുകള്‍, ഫോള്‍ഡബിള്‍ സ്നാക്ക് ടേബിളുകള്‍, ഓട്ടോമാറ്റിക് വാതിലുകളുമെല്ലാം വന്ദേ ഭാരത് സ്ലീപ്പറില്‍ അടങ്ങിയിരിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group