Home Featured ബംഗളൂരു: കെംപഗൗഡക്കെതിരായ പരാമര്‍ശം; ചേതൻ അഹിംസക്കെതിരെ കേസ്

ബംഗളൂരു: കെംപഗൗഡക്കെതിരായ പരാമര്‍ശം; ചേതൻ അഹിംസക്കെതിരെ കേസ്

ബംഗളൂരു: നാടപ്രഭു കെംപഗൗഡക്കെതിരായ ട്വീറ്റിന്റെ പേരില്‍ നടനും സാമൂഹിക പ്രവര്‍ത്തകനുമായ ചേതൻ അഹിംസക്കെതിരെ കേസ്.അഭിഭാഷകനായ ആര്‍.എല്‍.എൻ. മൂര്‍ത്തി നല്‍കിയ പരാതിയില്‍ ശേഷാദ്രിപുരം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സാമൂഹിക സംഭാവനയല്ല; ഏതു സമുദായത്തില്‍ ജനിക്കുന്നു എന്നതിന്റെ പേരിലാണ് പരിഗണന ലഭിക്കുന്നതെന്നായിരുന്നു ചേതൻ സമൂഹ മാധ്യമമായ എക്സില്‍ കുറിച്ചത്.’ഇത് രണ്ടു യോദ്ധാക്കളുടെ കഥ. കെംപഗൗഡ: ചരിത്രത്തില്‍ ചെറിയ ആളാണെങ്കിലും മാടമ്ബി ജാതി ലോബികളുടെ സ്വാധീനംകൊണ്ട് ഇപ്പോള്‍ കര്‍ണാടകയുടെ പ്രതീകമായി മാറിയിരിക്കുന്നു.

ടിപ്പു സുല്‍ത്താൻ: അനിഷേധ്യനായ ചരിത്രപുരുഷനാണെങ്കിലും ജന്മംകൊണ്ട് മുസ്‍ലിമായത് പരിഗണനക്ക് തടസ്സമായി മാറി. സാമൂഹിക സംഭാവനകളെക്കാള്‍ ജനിച്ച സമുദായത്തിന് പ്രാധാന്യം നല്‍കുന്നത് കഷ്ടംതന്നെ’ -ചേതൻ കുറിച്ചു. കെംപഗൗഡയെ അവമതിക്കുന്നതാണ് ചേതന്റെ പരാമര്‍ശമെന്നും ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നുമായിരുന്നു പരാതിക്കാരനായ അഭിഭാഷകന്റെ ആവശ്യം.

ദാവൂദ് ഭായി ഫുള്‍ ഫിറ്റ്, പ്രചരിക്കുന്നത് വ്യാജവാര്‍ത്ത, കഴിഞ്ഞയാഴ്ച കണ്ടിരുന്നു’; വിശദീകരണവുമായി ഛോട്ടാ ഷക്കീല്‍

ദില്ലി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം മരിച്ചെന്ന വാര്‍ത്ത തെറ്റാണെന്ന് അടുത്ത സഹായി ഛോട്ടാ ഷക്കീല്‍. ഭായിയുടെ മരണത്തെക്കുറിച്ചുള്ള കിംവദന്തികള്‍ അടിസ്ഥാനരഹിതമാണ്.ഈയടുത്താണ് അദ്ദേഹത്തെ കണ്ടത്. അദ്ദേഹം 1000ശതമാനം ഫിറ്റാണെന്ന് ഛോട്ടാ ഷക്കീല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ദാവൂദ് ഇബ്രാഹിം വിഷം ഉള്ളില്‍ച്ചെന്ന് കറാച്ചിയില്‍ ചികിത്സയിലാണെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ വാര്‍ത്ത ദുരുദ്ദേശ്യത്തോടെ കാലാകാലങ്ങളില്‍ പരക്കുന്ന കിംവദന്തികള്‍ മാത്രമാണെന്നും ഷക്കീല്‍ വ്യക്തമാക്കി.പാകിസ്ഥാനില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചപ്പോള്‍ ‘ഭായി’യെ നല്ല നിലയില്‍ കണ്ടെത്തിയതായി അവകാശപ്പെട്ടു.

പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്‌ഐയുടെ സുരക്ഷാ വലയം 24 മണിക്കൂറും കാവലിരിക്കുന്നതിനാല്‍ വിഷം കലര്‍ത്താനുള്ള സാധ്യതയും ഛോട്ടാ ഷക്കീല്‍ തള്ളിക്കളഞ്ഞു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ ദാവൂദ് കറാച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണെന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം വ്യാപകമായി പ്രചരിച്ചത്. ഇടക്കാല പ്രധാനമന്ത്രിയുടെ പേരിലുള്ള വ്യാജ ഐഡിയില്‍ നിന്നായിരുന്നു പ്രചാരണത്തിന് തുടക്കം.ദാവൂദ് ഇബ്രാഹിമിന് അജ്ഞാതൻ വിഷം നല്‍കിയെന്നായിരുന്നു പ്രചാരണം. പാകിസ്ഥാനിലെ അപ്രഖ്യാപിച ഇന്റര്‍നെറ്റ് നിരോധനവും ദാവൂദിന്റെ ആശുപത്രി വാസവുമായി ബന്ധമുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിച്ചു.

എന്നാല്‍, പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാര്‍ട്ടിയായ പിടിഐയുടെ വിര്‍ച്വല്‍ യോഗത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്റര്‍നെറ്റ് തടസമെന്നും ആരോപണമുണ്ട്. ഇമ്രാൻ ഖാൻ അനുയായികളെ ഓണ്‍ലൈൻ വഴി അഭിസംബോധന ചെയ്യുന്നത് തടയുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പിടിഐ ആരോപിച്ചു. 1993ലെ മുംബൈ സ്‌ഫോടനത്തിന്‍റെ മുഖ്യസൂത്രധാരനായ ദാവൂദിന് പാകിസ്ഥാൻ അഭയം നല്‍കിയെങ്കിലും ഇക്കാര്യം പാകിസ്ഥാന്‍ നിഷേധിക്കുകയാണ്.

കറാച്ചിയിലെ ക്ലിഫ്‌ടണ്‍ പ്രദേശത്ത് ഇയാളുടെയും ഷക്കീലിന്റെയും സാന്നിധ്യം ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചിരുന്നുവെങ്കിലും പാകിസ്ഥാൻ നിരസിച്ചു. ഇത്തവണയും കിംവദന്തികളോട് പാകിസ്ഥാൻ അധികൃതര്‍ മൗനം പാലിക്കുകയായിരുന്നു.ദേശീയ അന്വേഷണ ഏജൻസി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പാകിസ്ഥാനില്‍ ദാവൂദിന് മൈസാബിൻ എന്ന് പേരുള്ള രണ്ടാമത്തെ ഭാര്യയും കുട്ടികളുമുണ്ടെന്ന് പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group