Home Featured മദ്യവില വീണ്ടും കൂട്ടാൻ ഒരുങ്ങി കർണാടകം.

മദ്യവില വീണ്ടും കൂട്ടാൻ ഒരുങ്ങി കർണാടകം.

ബെംഗളൂരു : വിലവർധിപ്പിച്ച് അഞ്ചുമാസംപിന്നിടുന്നതിനിടെ മദ്യവില വീണ്ടും കൂട്ടാൻ കർണാടകം. ജനുവരി ഒന്നുമുതൽ മദ്യവില കൂട്ടാനാണ് സർക്കാരിൻ്റെ തീരുമാനം. ഇതുസംബന്ധിച്ച നിർദേശം മദ്യനിർമാണ കമ്പനികൾക്ക് നൽകിയതായി എക്സൈസ് വകുപ്പ് അധികൃതർ അറിയിച്ചു. ആയിരംകോടി അധികവരുമാനം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വിവിധ ബ്രാൻഡുകൾക്ക് 20 മുതൽ 40 രൂപവരെയാണ് വർധന. ഏറ്റവും വിൽപ്പനയുള്ള ബ്രാൻഡുകൾക്ക് 20 മുതൽ 30 രൂപവരെ വർധനയുണ്ട്. പ്രീമിയം ബ്രാൻഡുകൾക്ക് 40 രൂപവരെ വർധിപ്പിക്കും.

കഴിഞ്ഞ ജൂലായിൽ ഇന്ത്യൻനിർമിത വിദേശമദ്യത്തിന് സർക്കാർ 20 ശതമാനം വില വർധിപ്പിച്ചിരുന്നു. ഇതിനുപിന്നാലെ മദ്യത്തിൽനിന്നുള്ള നികുതിവരുമാനലക്ഷ്യം 36,000 കോടിയാക്കുകയുംചെയ്. എന്നാൽ പ്രതീക്ഷിച്ച വരുമാനം ഈയിനത്തിൽ ലഭിച്ചിട്ടില്ലെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് വീണ്ടും വില വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനം.

ചൈനയില്‍ പനിബാധിച്ച്‌ മലയാളി ഡോക്ടര്‍ മരിച്ചു; ‘തീരെ വയ്യ, ആശുപത്രിയില്‍ പോകുന്നു’, അവസാന സന്ദേശം

നെയ്യാറ്റിന്‍കരയില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥിനി ചൈനയില്‍ മരിച്ചത് പനി ബാധിച്ച്‌. കുന്നത്തുകാലിലെ വീട്ടില്‍ മരണവിവരം അറിഞ്ഞത് ഇന്ന് വൈകീട്ടോടെ.ചൈന ജീൻസൗ യൂണിവേഴ്സിറ്റിയിലെ അവസാന വര്‍ഷ മെഡിസിന്‍ വിദ്യാര്‍ത്ഥിയായിരുന്നു രോഹിണി. കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ തമിഴ്നാട് വാര്‍ഡിലാണ് രോഹിണിയുടെ വീടുള്ളത്. കുഴിത്തുറയില്‍ ബ്ലൂസ്റ്റാര്‍ ടെക്സ്റ്റൈല്‍സ് നടത്തുന്ന അശോകന്‍-ജയ ദമ്ബതികളുടെ ഏക മകളാണ്.ഒരാഴ്ചയായി പനിയായിരുന്നു. നിരന്തരം വീട്ടിലേക്ക് വിളിക്കുകയും വോയിസ് മെസ്സേജ് അയക്കുകയും ചെയ്തിരുന്നു. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് അവസാന മെസ്സേജ് വന്നത്. “തീരെ വയ്യ. ആശുപത്രിയിലേക്ക് പോവുകയാണ്. ഡ്രിപ്പ് ഇടണം” ഇതായിരുന്നു സന്ദേശം. പിന്നീട് ഫോണിലേക്ക് വിളിച്ചപ്പോള്‍ കൂട്ടുകാരാണ് എടുത്തത്.

വെന്റിലേറ്ററിലാണ് എന്ന വിവരം പറഞ്ഞിരുന്നില്ല. ആശുപത്രി കിടക്കയില്‍ മകള്‍ കിടക്കുന്ന വീഡിയോ ദൃശ്യമാണ് കൂട്ടുകാര്‍ വീഡിയോ കോളില്‍ വീട്ടുകാരെ കാണിച്ചത്. വീട്ടില്‍ നിന്നും നാലുപേര്‍ ചൈനയിലേക്ക് പോകാന്‍ ഒരുങ്ങവേയാണ് മരിച്ചതായി ഇന്ന് വൈകീട്ട് വിവരം ലഭിക്കുന്നത്.രോഹിണിയിലായിരുന്നു കുടുംബത്തിന്റെ മുഴുവന്‍ പ്രതീക്ഷയും-കുന്നത്തുകാല്‍ നിലമാമൂട് വാര്‍ഡ്‌ കൗണ്‍സിലര്‍ എ.ആര്‍.വിജിമോള്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. “മകളുടെ പഠിത്തത്തിന്റെ പേരിലുള്ള വിദ്യാഭ്യാസ ലോണ്‍ എടുത്തതിനെ തുടര്‍ന്ന് കുടുംബം പ്രതിസന്ധിയിലായിരുന്നു. ഈയിടെ വീടിന് ജപ്തി ഭീഷണിയും വന്നിരുന്നു. കുറച്ച്‌ പണം അടച്ചാണ് ജപ്തി ഒഴിവാക്കിയത്. മകളുടെ പഠിത്തത്തിലായിരുന്നു വീട്ടുകാരുടെ മുഴുവന്‍ ശ്രദ്ധയും. അതുകൊണ്ട് തന്നെ കുടുംബത്തിന് താങ്ങാന്‍ കഴിയാത്ത മരണമാണിത്. നാട്ടിലും വല്ലാത്ത നടുക്കമാണ്”-വിജിമോള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group