Home Featured ബെംഗളൂരു : വില കുത്തനെ ഉയർന്നു; 150 ചാക്ക് വെളുത്തുള്ളി മോഷണംപോയി

ബെംഗളൂരു : വില കുത്തനെ ഉയർന്നു; 150 ചാക്ക് വെളുത്തുള്ളി മോഷണംപോയി

ബെംഗളൂരു : വില കുത്തനെഉയർന്നതോടെ കള്ളന്മാർ വെളുത്തുള്ളിക്ക് പിന്നാലെ. ചിത്രദുർഗയിലെ ദണ്ടിനകുറുബരഹട്ടിയിലെ ഗോഡൗണിൽനിന്ന് ആറുലക്ഷം രൂപവിലമതിക്കുന്ന 150 ചാക്ക് വെളുത്തുള്ളി അജ്ഞാതർ മോഷ്ടിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഗോഡൗണിന്റെ ഷട്ടർ തകർത്താണ് മോഷണം നടന്നത്. ചിത്രദുർഗ റൂറൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംസ്ഥാനത്തെ ചില്ലറക്കച്ചവടക്കാർക്ക് വിതരണത്തിനായി സൂക്ഷിച്ചതായിരുന്നു വെളുത്തുള്ളി. നേരത്തേ തക്കാളിവില ഉയർന്നസമയത്ത് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലെ തക്കാളിത്തോട്ടങ്ങളിൽ മോഷണം നടന്നിരുന്നു. കാവൽ ഏർപ്പെടുത്തിയും ക്യാമറകൾ സ്ഥാപിച്ചുമാണ് കർഷകർ മോഷണത്തെ നേരിട്ടത്.

വില ഉയർന്നതോടെ വെളുത്തുള്ളി മോഷ്ടിക്കുന്നത് സംസ്ഥാനത്തെ കച്ചവടക്കാരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. സാധാരണയായി വെളുത്തുള്ളിയെത്തുന്ന നാസിക്കിൽനിന്ന് വരവ് കുറഞ്ഞതോടെ മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നാണ് സംസ്ഥാനത്തേക്ക് വെളുത്തുള്ളിയെത്തിക്കുന്നത്. മധ്യപ്രദേശിൽനിന്നാണ് മോഷണം പോയ വെളുത്തുള്ളി എത്തിച്ചിരുന്നത്.ബുധനാഴ്ച സംസ്ഥാനത്ത് കിലോയ്ക്ക് 320 മുതൽ 400 രൂപവരെയായിരുന്നു ചില്ലറവിപണിയിലെ വെളുത്തുള്ളിവില. കഴിഞ്ഞമാസം 230 രൂപവരെ പരമാവധി വിലയുണ്ടായിരുന്ന സ്ഥാനത്താണിത്. വരും ദിവസങ്ങളിലും വെളുത്തുള്ളിവില കൂടുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. മഴയെത്തുടർന്ന് മഹാരാഷ്ട്രയിൽ ഉത്പാദനം കുറഞ്ഞതാണ് വില വർധിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

സവാളയ്ക്കും തക്കാളിക്കും വിലകൂടി:സവാളയ്ക്കും തക്കാളിക്കും വിലകൂടി. കഴിഞ്ഞ ബുധനാഴ്‌ച 55 മുതൽ 57 രൂപവരെ വിലയുണ്ടായിരുന്ന ഉള്ളിക്ക് 13- ന് 68 മുതൽ 75 രൂപവരെയാണ് ചില്ലറവിപണിയിലെ വില. തക്കാളിക്ക് കഴിഞ്ഞയാഴ്ച 43 രൂപവരെ വിലയുണ്ടായിരുന്ന സ്ഥാനത്ത് 48 രൂപയായി വിലവർധിച്ചു. ബീറ്റ് റൂട്ടിന് 43- ൽനിന്ന് 47 ആയും വർധിച്ചു. അതേസമയം, പച്ചമുളക്, വഴുതന, മത്തൻ എന്നിവയുടെ വിലയിൽ കഴിഞ്ഞയാഴ്ചത്തേക്കാൾ കുറവുണ്ട്. കാലാവസ്ഥയെത്തുടർന്ന് ഉത്പാദനത്തിലുണ്ടായ ഏറ്റക്കുറച്ചിലുകളാണ് വിലയെ ബാധിച്ചത്.

ഭര്‍ത്താവിനെ തിരഞ്ഞു ഫ്ലാറ്റില്‍ ചെന്ന ഭാര്യ കണ്ടത് മറ്റൊരു യുവതിയെ, ഒടുവില്‍ പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

പ്രമുഖ തമിഴ് നടനെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി തമിഴ്‌നാട് പൊലീസ്. സിനിമാ സീരിയല്‍ താരമായ രാഹുല്‍ രവിക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്.തന്നെ ശാരീകമായി ഉപദ്രവിച്ചുവെന്ന ഭാര്യ ലക്ഷ്മി എസ് നായരുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ ഒളിവില്‍ പോയിരിക്കുന്നത്.നടനും ഭാര്യ ലക്ഷ്മി എസ് നായരും തമ്മില്‍ പിരിയുന്നു എന്ന വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളില്‍ അടക്കം സജീവമായിരുന്നു. അടുത്തിടെ ഒരു ഫ്ലാറ്റില്‍ വച്ച്‌ രാഹുല്‍ രവിയെ ലക്ഷ്മി കണ്ടുപിടിച്ചത് വലിയ വിവാദമായിരുന്നു.

2020 ല്‍ ആയിരുന്നു രാഹുലും ലക്ഷ്മിയും വിവാഹിതരായത്. പക്ഷെ ഇരുവരും തമ്മില്‍ തുടക്കത്തിലേ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു.2023 ഏപ്രില്‍ 26 ന് അര്‍ദ്ധരാത്രിയില്‍ പോലീസിനും അപ്പാര്‍ട്ട്മെന്റ് അസോസിയേഷൻ അംഗങ്ങള്‍ക്കും രാഹുലിന്റെ അപ്പാര്‍ട്ട്മെന്റിലേക്ക് പോയപ്പോഴാണ് ഭാര്യ ലക്ഷ്മി എസ് നായര്‍ നടനൊപ്പം ഒരു പെണ്‍കുട്ടിയെ കണ്ടത്. ഇത് ലക്ഷ്മി നല്‍കിയ ഗാര്‍ഹിക പീഢന പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. വളരെക്കാലത്തെ പ്രണയത്തിന് ശേഷമാണ് രാഹുലും ലക്ഷ്മിയും വിവാഹിതരായത്. മോഡലിങ്ങില്‍ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുല്‍ നിരവധി സീരിയലുകളില്‍ അഭിനയിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group