ബെംഗളൂരു : സംസ്ഥാനത്ത് അനധികൃത ക്ലിനിക്കുകൾ കൂടി വരുന്നതായുള്ള പരാതികൾ വ്യാപകമായതോടെ കർശന നടപടിയുമായി ആരോഗ്യവകുപ്പ്. വ്യാജക്ലിനിക്കുകൾ എത്രയും വേഗം പൂട്ടാൻ ജില്ലാ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.സംസ്ഥാനത്ത് 1434 അനധികൃത ക്ലിനിക്കുകളുള്ളതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഉടമസ്ഥർക്കെതിരേ കേസെടുക്കാനാണ് തീരുമാനം. എം.ബി.ബി.എസ്. ബിരുദം ഇല്ലാതയാണ് പലരും ഡോക്‌ടർ ചമഞ്ഞ് ചികിത്സ നടത്തുന്നതെന്നാണ് കണ്ടെത്തൽ.കോവിഡ് മഹാമാരിക്കുശേഷം സംസ്ഥാനത്ത് വ്യാജ ക്ലിനിക്കുകൾ കൂടിവരുന്നതായി ഒട്ടേറെപരാതികൾ ആരോഗ്യവകുപ്പിന് ലഭിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളുമായി അതിർത്തിപങ്കിടുന്ന സ്ഥലങ്ങളിലാണ് അനധികൃത ക്ലിനിക്കുകൾ കൂടുതലുള്ളതെന്നാണ് കണ്ടെത്തൽ.
ഹൊസൂരിനും ആനെക്കലിനും സമീപത്തുള്ള ഗ്രാമങ്ങളിൽ മൊബൈൽ ക്ലിനിക്കുകൾ സ്ഥാപിച്ച് ആളുകളെ കബളിപ്പിക്കുന്നതായും പരാതികൾ ലഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് അനധികൃതമായി പ്രവർത്തിക്കുന്ന ലബോറട്ടറികളെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാനും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. കർണാടക പ്രൈവറ്റ് മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് (കെ.പി.എം.ഇ.) കാര്യക്ഷമമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ആരോഗ്യവകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നു.വ്യാജ ക്ലിനിക്കുകളും ഡോക്‌ടർമാരും കൂടിവരുന്നതിനാൽ എല്ലാ സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾക്കും നിർബന്ധമായി കെ.പി.എം.ഇ. രജിസ്ട്രേഷൻ വേണമെന്നാണ് ഉത്തരവ്.
,അടുത്തിടെ സംസ്ഥാനത്ത് ലിംഗനിർണയം നടത്തി അനധികൃതമായി ഗർഭച്ഛിദ്രം നടത്തുന്ന സംഘത്തെ പോലീസ് പിടികൂടിയിരുന്നു. അനധികൃത ക്ലിനിക്കുകളാണ് പ്രതികൾ ഉപയോഗിച്ചിരുന്നതെന്നാണ് വിവരം. 11 പേരാണ് ഇതുവരെ അറസ്റ്റിലായത്. ഇതിൽ രണ്ടു ഡോക്ടർമാരും ഉണ്ട്.കഴിഞ്ഞ വർഷം നവംബറിൽ ചാമരാജ്നഗറിൽ അനധികൃതമായി പ്രവർത്തിച്ചുവന്ന ഏഴു ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് പൂട്ടിച്ചിരുന്നു.സംസ്ഥാനത്ത് 1434 അനധികൃത ക്ലിനിക്കുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്
ട്രോളിനായി മുഖഭാവം കാട്ടുന്നതാണ് സുജയയുടെ അജണ്ട, ചോദ്യം ചെയ്യാന്‍ വരരുതെന്ന് നികേഷ്; തമ്മിതല്ലി മാധ്യമപ്രവര്‍ത്തകര്‍
റിപ്പോര്‍ട്ടര്‍ ടിവിയുടെ മീറ്റ് ദ എഡിറ്റേഴ്‌സില്‍ ലൈവ് ചര്‍ച്ചയ്ക്കിടെ ഏറ്റുമുട്ടി മാധ്യമപ്രവര്‍ത്തകര്‍. ഇന്നലെ വൈകിട്ട് ‘ഷൂവിലെത്തിയോ പ്രതിഷേധം’ എന്ന വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ചര്‍ച്ചയിലാണ് സംഭവം.ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍-ഇന്‍ ചീഫ് എംവി നികേഷ് കുമാറും എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സുജയാ പാര്‍വ്വതിയും തമ്മിലാണ് ഏറ്റുമുട്ടിയത്. കെ.എസ്.യു ഇന്നലെ മുഖ്യമന്ത്രിയുടെ ബസിന് നേരെ ഷൂ എറിഞ്ഞതിനെ ന്യായീകരിച്ച സുജയ പാര്‍വതിയെ നികേഷ് കുമാര്‍ പരിഹസിക്കുകയായിരുന്നു.സര്‍ക്കാര്‍ സംവിധാനത്തെയാണ് എല്‍ഡിഎഫ് നവകേരള സദസ്സിനായി ഉപയോഗിക്കുന്നതെന്ന് സുജയ വാദിച്ചു. നവകേരള സദസ്സില്‍ രാവിലെ മുതല്‍ വൈകിട്ട് വരെ ലക്ഷക്കണക്കിന് പരാതികളാണ് കിട്ടുന്നത്.
ഇതിനെ സുജയ പുശ്ചിക്കരുതെന്നും നികേഷ് താക്കീത് ചെയ്തു. പരാതി ഇത്രയും ലഭിക്കുന്നത് ജനം മടുക്കുന്നത് കൊണ്ടാണെന്ന് സുജയ തര്‍ക്കിച്ചു. ഇതോടെയാണ് നികേഷ് കുമാര്‍ പ്രകോപിതനായത്. താൻ സുജയയെ കാണുന്നത് പുശ്ചിക്കുന്നവരുടെ പ്രതിനിധിയായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തില്‍ മാത്രം ഒതുങ്ങിയ സിപിഎമ്മിനെക്കുറിച്ചല്ലേ നികേഷ് ഇതു പറയുന്നതെന്ന് സുജയ ഈ സമയം തിരിച്ച് ചോദിക്കുന്നുണ്ട്. തുടര്‍ന്ന് സംസാരിച്ച നികേഷ് വിവരമുള്ളത് എന്തെങ്കിലും പറയാന്‍ സുജയയോട് ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ പറയുന്നത് മനസിലാക്കാനുള്ള വിവരം നികേഷ് കുമാറിന് ഇല്ലെന്ന് ഇതിനു മറുപടിയായി സുജയ പറയുന്നുണ്ട്.
ബിജെപി ഹാന്‍ഡിലുകള്‍ക്ക് ട്രോള്‍ ഉണ്ടാക്കാന്‍ വേണ്ടി മുഖഭാവം കാട്ടുക, ആരീതിയില്‍ വര്‍ത്തമാനം പറയുക അതാണ് നിങ്ങളുടെ അജണ്ട. അത് ആയിക്കോളൂ… നിങ്ങളോട് എനിക്ക് വര്‍ത്തമാനം പറയേണ്ടന്നും നികേഷ് തുറന്നടിച്ചു.