Home Featured വല്ലാത്ത അകലം തോന്നുന്നു..’; മോഡി ജി വിളി വേണ്ടെന്ന് പ്രധാനമന്ത്രി

വല്ലാത്ത അകലം തോന്നുന്നു..’; മോഡി ജി വിളി വേണ്ടെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: തന്നെ മോഡി ജി എന്ന് വിളിക്കന്നത് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി. ജി ചേര്‍ത്ത് വിളിക്കുന്നത് ജനങ്ങളില്‍ നിന്ന് അകലം ഉണ്ടാക്കും.താന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകന്‍ മാത്രമാണെന്നും ആദരണീയമായ വിശേഷണങ്ങള്‍ ചേര്‍ക്കരുതെന്നും മോഡി വ്യക്തമാക്കി. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയപ്പോഴാണ് പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രതികരിച്ചത്.പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് എത്തിയ പ്രധാനമന്ത്രിക്ക് ഉജ്ജ്വല വരവേല്‍പ്പാണ് പ്രവര്‍ത്തകര്‍ ഒരുക്കിയത്. ക്യാബിനറ്റ് മന്ത്രിമാരായ അമിത് ഷാ, പിയൂഷ് ഗോയല്‍, പ്രഹ്ലാദ് ജോഷി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ‘മോഡി ജി കാ സ്വാഗത് ഹേ’ എന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു നേതാക്കന്‍മാര്‍ അദേഹത്തെ സ്വീകരിച്ചത്.

ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ മോഡിയെ ഷാള്‍ അണിയിച്ചു.പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനിടെയും രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞടുപ്പിലെ ഉജ്ജ്വല വിജയത്തിന് ശേഷമാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും.കൂട്ടായ പ്രവര്‍ത്തനത്തോടെ മുന്നോട്ട് പോയതാണ് മൂന്ന് സംസ്ഥാനങ്ങളിലെ തിരഞ്ഞടുപ്പ് വിജയത്തിന് കാരണമെന്നും മോഡി വ്യക്തമാക്കി.

വിവാഹ സത്കാരത്തിലെ ഭക്ഷ്യവിഷബാധ; അതിഥിക്ക് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

വിവാഹ സല്‍ക്കാരത്തിലുണ്ടായ ഭക്ഷ്യവിഷബാധയില്‍ അതിഥിക്ക് 40000 രൂപ നഷ്ടപരിഹാരം വിധിച്ച്‌ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി.ഭക്ഷ്യ വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനായ കൂത്താട്ടുകുളം സ്വദേശി വി. ഉന്‍മേഷിനാണ് 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്. ഡിബി ബിനു, വൈക്കം രാമചന്ദ്രന്‍, ടിഎന്‍ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.2019മെയ് 5 നാണ് കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. കൂത്താട്ടുകുളത്ത് സുഹൃത്തിന്റെ മകന്റെ വിവാഹസത്കാരത്തില്‍ പങ്കെടുത്തതാണ് ഉമേഷ്. അവിടെ വിളമ്ബിയ ഭക്ഷണത്തില്‍ നിന്നാണ് ഇവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റത്.

സെന്റ് മേരീസ് കാറ്ററിങ് സര്‍വീസ് ഉടമകളാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. അന്നത്തെ പരിപാടിയില്‍ പങ്കെടുത്ത മുപ്പതോളം പേര്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്.റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കാറ്ററിങ് ഏജന്‍സിയുടെ ഭാഗത്തുനിന്നും സേവനത്തില്‍ വീഴ്ച്ച സംഭവിച്ചതായി കോടതിക്ക് ബോധ്യപ്പെട്ടു. തുടര്‍ന്ന് നഷ്ടപരിഹാരമായി 40000 രൂപ പരാതിക്കാന് നല്‍കാന്‍ ഉത്തരവിടുകയായിരുന്നു. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫാണ് ഹാജരായത്.

You may also like

error: Content is protected !!
Join Our WhatsApp Group