Home Featured ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ ചെയ്യാൻ പ്രത്യേക കോടതി; നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ ചെയ്യാൻ പ്രത്യേക കോടതി; നിര്‍ദേശം നല്‍കി സിദ്ധരാമയ്യ

by admin

ബംഗളൂരു: ഗൗരി ലങ്കേഷിന്‍റെയും എം.എം.കല്‍ബുര്‍ഗിയുടെയും വധക്കേസ് വിചാരണ ചെയ്യാൻ പ്രത്യേക കോടതി സ്ഥാപിക്കാൻ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിര്‍ദേശം നല്‍കി. ഗൗരി ലങ്കേഷിന്‍റെ സഹോദരി കവിത ലങ്കേഷും കല്‍ബുര്‍ഗിയുടെ ഭാര്യ ഉമാദേവിയും കേസ് പരിഗണിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച്‌ തന്നെ ധരിപ്പിച്ചതായും സിദ്ധരാമയ്യ വ്യക്തമാക്കി.

കേസ് കേള്‍ക്കാൻ മുഴുവൻ സമയ ജഡ്ജിയോടുകൂടിയ പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതിനാല്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാൻ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി ആവശ്.

2017 സെപ്റ്റംബര്‍ അഞ്ചിന് രാത്രിയാണ് ബംഗളൂരു രാജരാജേശ്വരി നഗറിലെ വസതിക്കു മുന്നില്‍ തീവ്രഹിന്ദുത്വ പ്രവര്‍ത്തകരുടെ വെടിയേറ്റ് ഗൗരി ലങ്കേഷ് കൊല്ലപ്പെടുന്നത്. 2015ല്‍ എം.എം.കല്‍ബുര്‍ഗിയെ വധിച്ച അതേ സംഘം തന്നെയാണ് ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് പിന്നിലും എന്ന് അന്വേഷത്തില്‍ വ്യക്തമായിരുന്നു.

ഇരുകൊലപാതകത്തിലും പ്രതികള്‍ക്ക് ബൈക്ക് നല്‍കിയത് ഒരാളാണെന്ന് ഗൗരി കൊലക്കേസില്‍ പങ്കാളികളായ അമിത് ബഡ്ഡി, മനോഹര്‍ എഡ്വെ എന്നിവര്‍ക്ക് കല്‍ബുര്‍ഗി വധക്കേസില്‍ നിര്‍ണായക പങ്കുണ്ടെന്നും കണ്ടെത്തിയിരുന്നു. ഗൗരി ലങ്കേഷിന്‍റെയും കല്‍ബുര്‍ഗിയുടെയും കൊലപാതകങ്ങളിലെ മുഖ്യകണ്ണി അമോല്‍ കാലെയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ടായിരുന്നു.

യൂക്കാലിപ്റ്റസ് മരങ്ങളെച്ചൊല്ലി തര്‍ക്കം; ടെലിവിഷൻ താരത്തിന്റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബിജ്നോറില്‍ യൂക്കാലിപ്റ്റസ് മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ടെലിവിഷൻ താരത്തിന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു.

മൂന്ന് പേര്‍ക്ക് പരിക്കേറ്റു. 22 കാരനായ ഗോവിന്ദ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ നടനായ ഭൂപീന്ദര്‍ സിംഗ് അറസ്റ്റിലായിട്ടുണ്ട്.’യേ പ്യാര്‍ ന ഹോഗാ കാം’, ‘മധുബാല’ തുടങ്ങിയ ജനപ്രിയ ടിവി ഷോകളില്‍ ഭൂപീന്ദര്‍ സിംഗ് അഭിനയിച്ചിട്ടുണ്ട്.

ഭൂപീന്ദര്‍ സിംഗ് ബിജ്നോറിലെ കൃഷിയിടത്തിന് സമീപം വേലി സ്ഥാപിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാളുടെ കൃഷിയിടത്തിന് തൊട്ടടുത്താണ് കൊല്ലപ്പെട്ട ഗോവിന്ദിന്റെ പിതാവായ ഗുര്‍ദീപ് സിംഗിന്റെ കൃഷിഭൂമി. വേലി സ്ഥാപിക്കാൻ ഏതാനും യൂക്കാലിപ്റ്റസ് മരങ്ങള്‍ മുറിച്ചുമാറ്റാൻ ഭൂപീന്ദര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങിയതെന്ന് എൻ.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ചെറിയ വാക്കു തര്‍ക്കം പിന്നീട് കയ്യാങ്കളിയിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് ഭൂപീന്ദറും മൂന്ന് കൂട്ടാളികളും ഗുര്‍ദീപ് സിംഗിന്റെ കുടുംബാംഗങ്ങളെ ആക്രമിച്ചു. ഭൂപീന്ദര്‍ ലൈസൻസുള്ള റിവോള്‍വര്‍ ഉപയോഗിച്ച്‌ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഗുര്‍ദീപ് സിങ്ങിന്റെ മകനായ ഗോവിന്ദ് കൊല്ലപ്പെട്ടു. മറ്റൊരു മകനായ അമ്രിക്കിനും ഭാര്യ ബീറോ ബായിക്കും പരിക്കേല്‍ക്കുകയും ചെയ്തു. മൂവരും ഇപ്പോള്‍ ചികിത്സയിലാണ്.

കൊലപാതകം, കൊലപാതകശ്രമം, സ്വമേധയാ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഭൂപീന്ദറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആയുധ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.ഇയാളുടെ കൂട്ടാളികളായ ഗ്യാൻ സിംഗ്, ജീവൻ സിംഗ്, ഗുര്‍ജന്ത് സിംഗ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group