Home Featured ബെംഗളൂരു: കേരള ആർ.ടി.സി ബസുകളുടെ ബോർഡിങ് പോയിൻ്റുകളിൽ മാറ്റം വരുത്തുന്നു.

ബെംഗളൂരു: കേരള ആർ.ടി.സി ബസുകളുടെ ബോർഡിങ് പോയിൻ്റുകളിൽ മാറ്റം വരുത്തുന്നു.

ബെംഗളൂരു: ബെംഗളൂരു – മൈസൂരു എക്സ്‌പ്രസ്സ്പാതയിലൂടെ പോകുന്ന കേരള ആർ.ടി.സി ബസുകളുടെ ബോർഡിങ് പോയിൻ്റുകളിൽ മാറ്റം വരുത്തുന്നു.കെങ്കേരി ബി.എം.ടി.സി ബസ് ടെർമിനലിലും ബിഡദി കണമിണിക്കെ ടോൾ ബൂത്തിന് സമീപവുമാണ് പുതുതായി ബോർഡിങ് പോയിന്റ് വരുന്നത്.നിലവിലെ കെങ്കേരി പോലീസ് സ്റ്റേഷൻ, ഐക്കൺ കോളേജ് ബോർഡിങ് പോയിൻ്റുകൾക്ക് പകരമാണിത്.

യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് ബോർഡിങ് പോയിന്റുകളിൽ മാറ്റം വരുത്താൻ കേരള ആർ.ടി.സി നടപടി ആരംഭിച്ചത്.പുതിയ ബോർഡിങ് പോയിൻ്റുകൾക്ക് ഓപ്പറേഷൻസ് വിഭാഗം അംഗീകരിക്കുന്നതോടെ ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റുകളിൽ ഉൾപ്പെടെ മാറ്റം നടപ്പിലാക്കും.അതേസമയം മണ്ഡ്യയിൽ ബോർഡിങ് പോയിൻ്റ് തുടരും

പെണ്‍-ഭ്രൂണഹത്യ റാക്കറ്റ്; കുറ്റാരോപിതനായ ഡോക്ടറെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

അനധികൃത ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യനും കര്‍ണാടകയില്‍ അറസ്റ്റിലയ സംഭവത്തില്‍ കുറ്റാരോപിതനായ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.മൈസൂരു കൊൻസുര്‍ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറായ സതീഷ്(47) ആണ് മരിച്ചത്.സതീഷ് വിഷം കുത്തിവച്ചു ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

3 വര്‍ഷത്തിനിടെ അനധികൃതമായി 3,000 ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതിനുള്ള തെളിവുകള്‍ ലഭിച്ചതോടെ 2 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നാലെ പ്രതികള്‍ സതീഷിനെതിരെ മൊഴി നല്‍കിയെന്ന സൂചനകള്‍ പുറത്തുവന്നു. ഇതോടെ ഒളിവില്‍ പോയി. പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ജീവനൊടുക്കിയതായി പൊലീസ് സംശയിക്കുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group