Home Featured ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

ബെംഗളൂരു: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി യുവാവ്

ബെംഗളൂരു: പാരപ്പന അഗ്രഹാരയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവുമായി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി. തുമക്കുരു സ്വദേശിനിയായ അനുരാധ (33) ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയായ ഭർത്താവ് രാജശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തു.അനുരാധയെ കഴുത്തു ഞെരിച്ചു കൊന്ന ശേഷം ജീവനൊടുക്കിയതാണെന്നു പറഞ്ഞാണു രാജശേഖർ പാരപ്പന അഗ്രഹാര സ്റ്റേഷനിൽ എത്തിയത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതകമാണെന്നു തെളിഞ്ഞു. തുടർന്നു രാജശേഖർ കുറ്റസമ്മതം നടത്തുകയായിരുന്നു.

കെട്ടിട നിർമാണ തൊഴിലാളികളായ ഇരുവരും ഒരു വർഷം മുൻപാണു പ്രണയിച്ചു വിവാഹിതരായത്. എന്നാൽ മറ്റൊരു യുവതിയുമായി രാജശേഖർ അടുപ്പത്തിലായി. ഇതേ ചൊല്ലി നടന്ന വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്.

അമിത വണ്ണത്തെത്തുടര്‍ന്ന് മാനസിക വിഷമവും നിരാശയും; എം.ബി.ബി.എസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു

എം.ബി.ബി.എസ് വിദ്യാര്‍ഥിനി കെട്ടിടത്തില്‍നിന്ന് ചാടി മരിച്ചു. അമിത വണ്ണത്തെത്തുടര്‍ന്നുള്ള മാനസിക വിഷമത്താലാണ് ജീവനൊടുക്കിയതെന്ന് പൊലീസ്.ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയായ പ്രകൃതി ഷെട്ടി (20) ആണ് ആത്മഹത്യ ചെയ്തത്.തിങ്കളാഴ്ച രാവിലെയാണ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടിയത്. ബെലഗാവി ജില്ലയിലെ അത്താനി സ്വദേശിനിയാണ് പ്രകൃതി. അമിത വണ്ണം കുറക്കാനുള്ള ശ്രമങ്ങള്‍ ലക്ഷ്യത്തിലെത്താതായതോടെ വിദ്യാര്‍ഥിനി ഏറെ മാനസിക വിഷമത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യ കുറിപ്പിലും ഇതുസംബന്ധിച്ച സൂചനകളാണുള്ളത്.

ജീവിതം ഏറെ നിരര്‍ഥകമായി അനുഭവപ്പെടുന്നുവെന്നും അതിനാലാണ് ഈ കടുംകൈ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്. സ്വകാര്യ മെഡിക്കല്‍ കോളജിലെ ഹോസ്റ്റലിന്റെ ആറാം നിലയില്‍നിന്നാണ് ചാടി മരിച്ചത്.’എം.ബി.ബി.എസ് കോഴ്സ് പൂര്‍ത്തിയാക്കണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, എന്റെ അമിതവണ്ണം എല്ലാറ്റിനും വിലങ്ങുതടിയായി. തടി കുറക്കാനുള്ള ശ്രമങ്ങളെല്ലാം വൃഥാവിലാവുകയാണ്. അതേതുടര്‍ന്നുള്ള വിഷാദമാണ് എന്നെ ഇതിനു പ്രേരിപ്പിക്കുന്നത്’ -ആത്മഹത്യ കുറിപ്പില്‍ വിദ്യാര്‍ഥിനി എഴുതി. മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു

You may also like

error: Content is protected !!
Join Our WhatsApp Group