Home Featured ഗംഗോല്ലി നദിക്കരയില്‍ തീപിടിത്തം; എട്ട് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു

ഗംഗോല്ലി നദിക്കരയില്‍ തീപിടിത്തം; എട്ട് മത്സ്യബന്ധന ബോട്ടുകള്‍ കത്തിനശിച്ചു

by admin

മംഗളൂരു: ഉഡുപ്പിയില്‍ ഗംഗോല്ലി നദിക്കരയില്‍ ഉണ്ടായ തീപിടിത്തത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചു. ഗംഗോല്ലി നദിക്കരയില്‍ ഉണ്ടായിരുന്ന എട്ട് ബോട്ടുകള്‍ക്കാണ് ഇന്ന് രാവിലെ തീപിടിച്ചത്. അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആദ്യം ഒരു ബോട്ടിന് തീപിടിക്കുകയായിരുന്നു. പിന്നീടത് മറ്റ് ബോട്ടുകളിലേക്ക് പടര്‍ന്നു.

ഉടൻ തന്നെ കുന്ദാപൂരില്‍ നിന്നും ബൈന്ദൂരില്‍ നിന്നും എത്തിയ അഗ്നിശമന സേനയും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരും തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം ഇതു വരെ കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.

You may also like

error: Content is protected !!
Join Our WhatsApp Group