Home Featured ഡല്‍ഹിയിലെ വായു മലിനീകരണം: ശ്വാസംമുട്ടലും തണുപ്പും, നാടുപിടിക്കാൻ മലയാളി വിദ്യാര്‍ഥികള്‍

ഡല്‍ഹിയിലെ വായു മലിനീകരണം: ശ്വാസംമുട്ടലും തണുപ്പും, നാടുപിടിക്കാൻ മലയാളി വിദ്യാര്‍ഥികള്‍

ഡല്‍ഹി: വായു മലിനീകരണം രൂക്ഷമാകുമ്ബോള്‍ ഡല്‍ഹിയിലെ പരിചയമില്ലാത്ത കാലാവസ്ഥയിലും ചുറ്റുപാടുകളിലും വന്നുപെട്ടതിന്റെ പ്രയാസത്തിലാണ് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ മലയാളികളായ വിദ്യാര്‍ഥികള്‍.ഇതുവരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള തണുപ്പും അനിയന്ത്രിതമായ മലിനീകരണവും കാരണം നാട്ടിലേക്ക് വണ്ടി കയറാനാണ് ഭൂരിഭാഗം മലയാളി വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നത്. നാട്ടിലേക്ക് പോകാനായില്ലെങ്കിലും ശുദ്ധവായു ശ്വസിക്കാൻ കിട്ടിയാല്‍ മതിയെന്നാണ് വിദ്യാര്‍ഥികളുടെ ആഗ്രഹം. ക്ലാസുമുറികളിലെ ഹാജര്‍ നില കുത്തനെ കുറഞ്ഞു. പകുതിയിലേറെ വിദ്യാര്‍ഥികളും അവധിയിലാണ്.

കുറേപ്പേര്‍ അസുഖം ബാധിച്ചു കഴിയുന്നു. കഴിയുമെങ്കില്‍ ഹോസ്റ്റലിന് പുറത്തിറങ്ങാതെ ഓണ്‍ലൈനായി ക്ലാസുകള്‍ കേള്‍ക്കാനാണ് വിദ്യാര്‍ഥികള്‍ക്ക് താത്പര്യം. വിഷപ്പുക ശ്വസിക്കാൻ കഴിയാത്തത് കാരണം പുറത്തേയ്ക്കുള്ള പോക്ക് പരമാവധി കുറച്ചതായും ജെ.എൻ.യുവിലെ വിദ്യാര്‍ഥികള്‍ പറഞ്ഞു.നിശ്ചിത സമയത്തില്‍ കൂടുതല്‍ മുറികള്‍ക്ക് ഉള്ളില്‍ പോലും ഇരിക്കാനാകാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇത് പഠനത്തെ കാര്യമായി ബാധിക്കുന്നതായി ജെ.എൻ.യുവിലെ പി.എച്ച്‌.ഡി വിദ്യാര്‍ഥിയായ മലയാളി ജാഫര്‍ സാദിഖ് പറഞ്ഞു.

ശുദ്ധ വായു ശ്വസിക്കാൻ ഡല്‍ഹി വിട്ടുപോകേണ്ട അവസ്ഥയാണെന്നും തണുപ്പ് കാലത്ത് അസുഖങ്ങള്‍ വന്നാല്‍ വിട്ടുമാറാൻ പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. വൈറല്‍ പനിയാണ് തണുപ്പ് കാലത്ത് ക്യാമ്ബസുകളിലെ വിദ്യാര്‍ഥികളെ കൂടുതലായി ബാധിക്കുന്ന അസുഖം. തണുപ്പുകാലത്ത് ഇത് വിട്ടുമാറാൻ തികച്ചും പ്രയാസമാണെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി. നാട്ടിലേക്ക് പോകുന്നതിന് ടിക്കറ്റ് നിരക്കുകള്‍ വര്‍ധിച്ചതും വിദ്യാര്‍ഥികളെ വലയ്ക്കുന്നുണ്ട്. ജെ.എൻ.യുവിലെ അവസ്ഥയേക്കാള്‍ മോശമാണ് ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് ക്യാമ്ബസിലെ അവസ്ഥയെന്നാണ് ഡി.യു പൂര്‍വ വിദ്യാര്‍ഥിയും ഇപ്പോള്‍ ജെ.എൻ.യുവിലെ ഒന്നാം വര്‍ഷ പി.ജി. വിദ്യാര്‍ഥിയുമായ നന്ദന സി. അജയ് പറയുന്നത്.

കാലില്‍ മുറിവ്. തിയറ്ററില്‍ എത്തിയത് മരുന്നുവച്ച്‌; ആരാധകനെ സുരേഷ് ഗോപി തള്ളി മാറ്റിയതിന്റെ സത്യാവസ്ഥ ഇതാണ്

തൃശ്ശൂർ: ആലിംഗനം ചെയ്യാൻ ആരാധകനെ സുരേഷ് ഗോപി അനുവദിക്കാതിരുന്നതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി താരത്തിന്റെ ആരാധകർ. കാലിലെ മുറിവിൽ ചവിട്ടാതിരിക്കാൻ വേണ്ടിയാണ് സുരേഷ് ഗോപി ആരാധകനെ തള്ളി മാറ്റിയതെന്ന് ആരാധകർ പറയുന്നു. ഇക്കാര്യം വ്യക്തമാക്കുന്ന വീഡിയോയും ആരാധകർ സോഷ്യൽ മീഡിയ പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.ഗരുഡൻ സിനിമയുടെ പ്രദർശനത്തിനിടെ സുരേഷ് ഗോപി വിവിധ തിയറ്ററുകൾ സന്ദർശിച്ചിരുന്നു. അത്തരത്തിൽ ഒരു തിയറ്റർ സന്ദർശന വേളയിൽ ആയിരുന്നു ആരാധകൻ അദ്ദേഹത്തെ കെട്ടിപ്പിടിക്കാൻ എത്തിയത്. എന്നാൽ സുരേഷ് ഗോപി അതിന് അനുവദിച്ചില്ല. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇതിന്റെ വീഡിയോ ചിലർ ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുകയായിരുന്നു.

ഇതോടെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമർശനങ്ങളും ആരംഭിച്ചു. സ്ത്രീ ആരാധകരെ മാത്രമേ കെട്ടിപ്പിടിക്കുകയുള്ളോ എന്നായിരുന്നു ഉയർന്ന പ്രധാന വിമർശനം. ഇതിന്റെ പേരിൽ അദ്ദേഹത്തെ വേട്ടയാടുന്നത് രൂക്ഷമായതോടെയാണ് സത്യവസ്ഥ എന്തെന്ന് വ്യക്തമാക്കി ആരാധകർ രംഗത്ത് എത്തിയത്.കാലിന്റെ തള്ളവിരലിൽ സുരേഷ് ഗോപിയ്ക്ക് പരിക്കേറ്റിരുന്നു. ഇത് കെട്ടിവച്ച് ആയിരുന്നു അദ്ദേഹം തിയറ്ററിൽ എത്തിയത്. ഇത് വീഡിയോയിൽ നിന്നും വ്യക്തമാണ്. ഇതിൽ ചവിട്ടിതിരിക്കാൻ വേണ്ടിയതാണ് അദ്ദേഹം ആരാധകനെ തള്ളി മാറ്റിയത്. ഇതിന് ശേഷം കാലിലെ മുറിവ് കാണിച്ച് കൊടുക്കുകയും ചെയ്യുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group