ബെംഗളുരു: സബേർബൻ റെയിൽവേ പദ്ധതിയുടെ ഭാഗമായി കന്റോൺമെന്റ് വൈറ്റ് ഫീൽഡ് റെയിൽവേ പാത നാലു വരിയാക്കി വികസിപ്പിക്കുന്ന പ്രവർത്തികൾ അടുത്ത വർഷം മാർച്ചിൽ പൂർത്തിയാകും.നിലവിലുള്ള 2 വരി പാതയ്ക്ക് പുറമെയാണ് 2 വരി കൂടെ അധികമായി നിർമ്മിക്കുന്നത്.ബെംഗളുരു ഈസ്റ്റ്, ബയ്യപ്പനഹള്ളി, കെആർ പുരം, ഹൂഡി സ്റ്റേഷനുകൾ ആണ് ഇതിൽ ഉൾപ്പെടുന്നത്.25 കിലോ മീറ്റർ ദൂരം വരുന്ന പാതയുടെ വികസനം പൂർത്തിയാകുന്നതോടെ കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ദീർഘ ദൂര ട്രെയിൻ പിടിച്ചിടുന്നത് കുറയും.
ആന്ധ്രയിലെ ട്രെയിൻ ദുരന്തം: മരണം എട്ടായി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ മരണസംഖ്യ എട്ടായി ഉയര്‍ന്നു. 25 പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം.മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. അപകടത്തില്‍പ്പെട്ട ട്രെയിനിലെ എല്ലാ യാത്രക്കാരെയും സംഭവ സ്ഥലത്ത് നിന്ന് മാറ്റിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് ഒറ്റപ്പെട്ട യാത്രക്കാര്‍ക്ക് വേണ്ടി പ്രത്യേക ട്രെയിൻ വിശാഖപട്ടണത്ത് നിന്നും പുറപ്പെട്ടു.അലമാൻഡ-കണ്ടകപള്ളി റൂട്ടിലാണ് അപകടം നടന്നത്. പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ റെയില്‍വെ മന്ത്രാലയം ഹെല്‍പ് ലൈന്‍ നമ്ബറുകള്‍ പുറത്തുവിട്ടു.
ആന്ധ്രയിലെ വിശാഖപട്ടണം റെയില്‍വെ സ്റ്റേഷന്‍ കേന്ദ്രീകരിച്ചാണ് റെയില്‍വെ ഹെല്‍പ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. ആന്ധ്രയിലെ വിഴിയനഗരത്തിലാണ് എതിര്‍ദിശയിലുള്ള ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്.അപകടം നടന്നശേഷം മൂന്നുപേരുടെ മരണമാണ് സ്ഥിരീകരിച്ചിരുന്നത്. ഇത് പിന്നീട് ആറായും എട്ടായും ഉയരുകയായിരുന്നു. റായഗഡയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും പാലസ എക്സ്പ്രസുമാണ് കൂട്ടിയിടിച്ചത്.
വിഴിയനഗര ജില്ലയിലെ കണ്ടകപ്പള്ളി എന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഓവര്‍ ഹെഡ് കേബിള്‍ പൊട്ടിയതിനാല്‍ പാസഞ്ചര്‍ ട്രെയിൻ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു.ഇതിലേക്ക് അതേ ട്രാക്കിലൂടെ വന്ന പാലസ എക്സ്പ്രസ് ഇടിച്ചു കയറി. പാസഞ്ചറിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. ആ ബോഗികളില്‍ ഉണ്ടായിരുന്നവര്‍ ആണ് മരിച്ചത്. സിഗ്നല്‍ പിഴവ് ആണോ അപകടത്തിന് കാരണം എന്ന് പരിശോധിക്കുമെന്ന് ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു. സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. അപകടവുമായി ബന്ധപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവില്‍നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് തേടി.