Home Featured മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണം: കെയുഡബ്ല്യുജെ

മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണം: കെയുഡബ്ല്യുജെ

മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയില്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. സുരേഷ് ഗോപിക്ക് എതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കും. മറ്റ് ഉചിതമായ നിയമ നടപടികളും സ്വീകരിക്കുമെന്നും പത്രപ്രവര്‍ത്തക യൂണിയന്‍ അറിയിച്ചു.തൊഴില്‍ എടുക്കുന്ന എല്ലാ സ്ത്രീകള്‍ക്കും നേരെയുള്ള അവഹേളനമാണിതെന്നും തെറ്റ് അംഗീകരിച്ച് സുരേഷ് ഗോപി മാപ്പ് പറയണമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.

ഇഷ്ടപ്പെടാത്ത ചോദ്യം ചോദിച്ച മാധ്യമ പ്രവര്‍ത്തകയുടെ തോളില്‍ കൈ വെക്കുമ്പോള്‍ തന്നെ അവര്‍ അത് തട്ടി മാറ്റുന്നുണ്ട്. ഇത് ആവര്‍ത്തിച്ചപ്പോഴും കൈ തട്ടി മാറ്റേണ്ടി വന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്ത് ന്യായീകരണം പറഞ്ഞാലും സുരേഷ് ഗോപിയുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത് അത്യന്തം അപലപനീയം ആണെന്നും മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പം യൂണിയന്‍ ഉറച്ചുനില്‍ക്കുമെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍. കിരണ്‍ ബാബു അറിയിച്ചു.

ചില്ലറയില്ല, ടിക്കറ്റെടുക്കാന്‍ 500 രൂപ നല്‍കിയ അമ്മയേയും മകളെയും ബസില്‍നിന്ന് ഇറക്കിവിട്ടതായി പരാതി

ചില്ലറയില്ലാത്തതിന്റെ പേരില്‍ യുവതിയേയും മകളെയും ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. തിപ്പിലശ്ശേരി സ്വദേശിയേയും ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകളെയുമാണ് സ്വകാര്യ ബസില്‍ നിന്നും ഇറക്കി വിട്ടത്.കുന്നംകുളം-വടക്കാഞ്ചേരി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ബസില്‍ വെച്ചാണ് ദുരനുഭവം നേരിട്ടത്. എരുമപ്പെട്ടി കടങ്ങോട് റോഡ് കവലയില്‍ നിന്നും ഓട്ടുപാറയിലെ ആശുപത്രിയിലേക്ക് പോകുന്നതിനാണ് ബസ് കയറിയത്. ബസ് ചര്‍ജിനായി 500 രൂപയുടെ നോട്ടായിരുന്നു നല്‍കിയത്. തുടര്‍ന്ന് ചില്ലറ വേണമെന്ന് ബസ് ജീവനക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ചില്ലറയില്ലെന്ന് പറഞ്ഞതോടെ മറ്റുള്ളവരുടെ മുന്നില്‍വെച്ച്‌ അപമാനിച്ചെന്നും ബസ് നിര്‍ത്തി ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.

എരുമപ്പെട്ടി പൊലീസിലാണ് പരാതി നല്‍കിയത്.കഴിഞ്ഞ ദിവസം തൃശ്ശൂര്‍ ഒറ്റപ്പാലം റൂട്ടിലോടുന്ന മറ്റൊരു ബസില്‍ നിന്ന് ആറാം ക്ലാസ് വിദ്യാര്‍ത്ഥിക്കും സമാനമായ അനുഭവം നേരിട്ടിരുന്നു. ബസ് ചാര്‍ജ് കുറവെന്ന് പറഞ്ഞ് ആറാംക്ലാസുകാരിയെ ബസില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. കുട്ടിയുടെ കൈവശമുണ്ടായിരുന്ന രണ്ട് രൂപ കണ്ടക്ടര്‍ വാങ്ങിയ ശേഷം വീടിന് രണ്ട് കിലോമീറ്റര്‍ മുന്നിലുള്ള സ്റ്റോപ്പില്‍ ഇറക്കി വിടുകയും അഞ്ച് രൂപ വേണമെന്നായിരുന്നു കണ്ടക്ടറുടെ ആവശ്യം.

You may also like

error: Content is protected !!
Join Our WhatsApp Group