Home Featured ബെംഗളൂരു : ഹോട്ടലുകളിലും പബ്ബുകളിലും അഗ്നിരക്ഷാസേനയുടെ സുരക്ഷാ പരിശോധന

ബെംഗളൂരു : ഹോട്ടലുകളിലും പബ്ബുകളിലും അഗ്നിരക്ഷാസേനയുടെ സുരക്ഷാ പരിശോധന

ബെംഗളൂരു : കോറമംഗലയിൽ നാലുനില കെട്ടിടത്തിന് തീപിടിച്ചതിന് പിന്നാലെ നഗരത്തിലെ പബ്ബുകളിലും ബാറുകളിലും ഹോട്ടലുകളിലും അഗ്നിരക്ഷാസേനയുടെ സുരക്ഷാ പരിശോധന. പലകെട്ടിടങ്ങളും സുരക്ഷാമാനദണ്ഡങ്ങൾ ലംഘിക്കുന്നതായി ആരോപണമുയർന്ന സ്ഥാപനമുടമകൾക്കെതിരേ ശക്തമായ സാഹചര്യത്തിലാണ് പരിശോധന നടത്തുന്നത്. സുരക്ഷാ നിർദേശങ്ങൾ ഏതെങ്കിലും തരത്തിൽ ലംഘിക്കുന്നുവെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാനാണ് തീരുമാനം. നഗരത്തിൽ തീപ്പിടിത്ത സാധ്യതയുള്ളമുഴുവൻ കെട്ടിടങ്ങളുംപരിശോധിക്കുമെന്ന് കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി ജി. പരമേശ്വര വ്യക്തമാക്കിയിരുന്നു.കോറമംഗലയിൽ തീപ്പിടിത്തമുണ്ടായ കെട്ടിടത്തിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്നാണ് അഗ്നിരക്ഷാസേനയുടെ കണ്ടെത്തൽ.

നാലാംനിലയിൽ പ്രവർത്തിച്ചിരുന്ന പബ്ബിൽനിന്നാണ് തീപടർന്നത്. അഗ്നിരക്ഷാസേനയ്ക്ക് നൽകിയ കെട്ടിടത്തിന്റെ രൂപരേഖയിൽനിന്ന് ഏതാനും മാറ്റങ്ങൾ പബ്ബിലുണ്ടായിരുന്നു. ഇതിനുപുറമേ തീപ്പിടിത്തമുണ്ടായാൽ അണയ്ക്കാനുള്ള മതിയായ സംവിധാനങ്ങളുമുണ്ടായിരുന്നില്ല.വെള്ളിയാഴ്ച സൗത്ത് ബെംഗളൂരുവിലെ ഹോട്ടലുകളിലും പബ്ബുകളിലുമാണ് പരിശോധന നടത്തിയത്. വരുംദിവസങ്ങളിൽ മറ്റിടങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും

തടവുശിക്ഷ റദ്ദാക്കിയില്ല; ജയപ്രദ കീഴടങ്ങണം

തൊഴിലാളികളുടെ ഇ.എസ്.ഐ. വിഹിതം അടച്ചില്ലെന്ന കേസില്‍ നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ജയപ്രദയ്ക്ക്‌ വിധിച്ച തടവുശിക്ഷ റദ്ദാക്കാൻ മദ്രാസ് ഹൈക്കോടതി വിസമ്മതിച്ചു.15 ദിവസത്തിനകം കീഴടങ്ങി 20 ലക്ഷം രൂപ കെട്ടിവെച്ചാല്‍ മാത്രമേ ജയപ്രദയുടെയും കൂട്ടുപ്രതികളുടെയും ജാമ്യാപേക്ഷ പരിഗണിക്കാനാവൂയെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രന്റെ ബെഞ്ച് വെള്ളിയാഴ്ച വ്യക്തമാക്കി.ചെന്നൈയില്‍ ജയപ്രദയുടെ പങ്കാളിത്തത്തില്‍ പ്രവര്‍ത്തിച്ചിരുന്ന തിയേറ്ററിലെ ജീവനക്കാരുടെ ഇ.എസ്.ഐ. വിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എഗ്മോര്‍ മെട്രൊപ്പൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഓഗസ്റ്റ് 10-ന് ജയപ്രദയ്ക്കും തിയേറ്റര്‍ നടത്തിപ്പിലെ പങ്കാളികള്‍ക്കും ശിക്ഷ വിധിച്ചത്.

ആറുമാസം തടവും 5,000 രൂപ പിഴയുമാണ് ശിക്ഷ. ജയപ്രദയുടെ അസാന്നിധ്യത്തിലാണ് ശിക്ഷ വിധിച്ചത്. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയപ്രദ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ജയപ്രദയും കൂട്ടുപ്രതികളും സ്വീകരിച്ച മുൻനിലപാട് പരിഗണിക്കുമ്ബോള്‍ ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രൻ വ്യക്തമാക്കി. 15 ദിവസത്തിനകം പ്രതികള്‍ നേരിട്ട് ഹാജരാവുകയും 20 ലക്ഷം രൂപ കെട്ടിവെക്കുകയും ചെയ്താല്‍മാത്രമേ ശിക്ഷ മാറ്റിവെക്കണമെന്ന അപേക്ഷ കീഴ്‌ക്കോടതി പരിഗണിക്കേണ്ടതുള്ളൂ എന്നും ഹൈക്കോടതി വ്യക്തമാക്കി. ‘ജയപ്രദ’ എന്ന പേരില്‍ ചെന്നൈയില്‍ പ്രവര്‍ത്തിച്ചിരുന്ന തിയേറ്ററിലെ ജീവനക്കാരില്‍നിന്ന് ഇ.എസ്.ഐ. വിഹിതം പിടിക്കുകയും അത് ബന്ധപ്പെട്ട ഓഫീസില്‍ അടയ്ക്കാതിരിക്കുകയും ചെയ്തു എന്നാണ് കേസ്.

ഇതുസംബന്ധിച്ച്‌ ഇ.എസ്.ഐ. കോര്‍പ്പറേഷൻ അഞ്ച് പരാതികളാണ് 2005-ല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. തന്റെ പങ്കാളിത്തത്തിലുണ്ടായിരുന്ന തിയേറ്റര്‍ 2008-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതാണെന്ന് ജയപ്രദ ബോധിപ്പിച്ചെങ്കിലും കുറ്റം അതിനു മുമ്ബ് നടന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്.ഒരുകാലത്ത് ഹിന്ദി, തെലുഗു, തമിഴ് സിനിമകളിലെ തിരക്കുള്ള നായികയായിരുന്ന ജയപ്രദ തെലുഗുദേശം പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തിലിറങ്ങിയത്. പിന്നീട് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന് ലോക്‌സഭയിലെത്തി. അതിനുശേഷം രാഷ്ട്രീയ ലോക് മഞ്ചിലും രാഷ്ട്രീയ ലോക്ദളിലും ചേര്‍ന്നു. 2019-ല്‍ ബി.ജെ.പി.യിലെത്തി

You may also like

error: Content is protected !!
Join Our WhatsApp Group