Home Featured ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്‍മാന്‍ സ്​ഥാനം ജെ.ഡി-എസിന്​

ഗോവധ നിരോധന ബില്‍:കര്‍ണാടക ഉപരിസഭയിൽ ബി.ജെ.പി പിന്തുണയില്‍ ചെയര്‍മാന്‍ സ്​ഥാനം ജെ.ഡി-എസിന്​

by admin

ബംഗളൂരു: കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍ ഒരിക്കല്‍കൂടി ബി.ജെ.പിയും ജെ.ഡി.എസും കൈകോര്‍ത്തു. ബി.ജെ.പി പിന്തുണയോടെ ജെ.ഡി.എസി​െന്‍റ ബസവരാജ്​ ഹൊരട്ടിയെ (74) ചെയര്‍മാനായി തെരഞ്ഞെടുത്തു. ജെ.ഡി.എസി​െന്‍റ പിന്തുണയോടെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസ നോട്ടീസിനെ തുടര്‍ന്ന്​ കോണ്‍ഗ്രസ്​ അംഗമായ ചെയര്‍മാന്‍ പ്രതാപ്​ ചന്ദ്ര ഷെട്ടി ഫെബ്രുവരി അഞ്ചിന്​ രാജിവെച്ചിരുന്നു. അതേസമയം, ഗോവധ നിരോധന ബില്‍ കൗണ്‍സിലില്‍ പാസാക്കാന്‍ ബി.ജെ.പി നടത്തിയ അട്ടിമറിക്കെതിരെ കോണ്‍ഗ്രസ്​ അംഗങ്ങള്‍ പ്രതിഷേധം തുടരുന്നതിനിടെയാണ്​ ​െഡപ്യുട്ടി ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്​ ഒഴിവാക്കി ചെയര്‍മാനെ പ്രഖ്യാപിച്ചത്​. ഡെപ്യൂട്ടി ചെയര്‍മാന്‍ സ്​ഥാനത്തേക്ക്​ ജനുവരി 29ന്​ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്​ഥാനാര്‍ഥി എം.കെ. പ്രാണേഷ്​ ജെ.ഡി^എസ്​ പിന്തുണയില്‍ വിജയിച്ചിരുന്നു.

മാര്‍ച്ച്‌ 15, 16 തിയതികളില്‍ ബാങ്ക് പൊതുപണിമുടക്ക്

ഗോവധ നിരോധന ബില്ലി​െന്‍റ പേരില്‍ കഴിഞ്ഞ രണ്ടു ദിവസമായി കര്‍ണാടക നിയമനിര്‍മാണ കൗണ്‍സില്‍ പ്രക്ഷുബ്​ധമായിരുന്നു. ബില്ലിന്​ പിന്തുണ നല്‍കുമെന്ന്​ ബസവരാജ്​ ഹൊരട്ടി പ്രസ്​താവന നടത്തിയിരുന്നെങ്കിലും പിന്നീട്​ തിരുത്തി. ഗോവധ നിരോധനത്തെ പിന്തുണക്കില്ലെന്ന്​ എച്ച്‌​.ഡി. കുമാരസ്വാമിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍, തിങ്കളാഴ്​ച കൗണ്‍സിലില്‍ ബില്‍ അവതരിപ്പിച്ചപ്പോള്‍ ചര്‍ച്ചക്കെടുക്കാതെ ഡെപ്യൂട്ടി ​െചയര്‍മാന്‍ ശബ്​ദവോ​േട്ടാടെ പാസാക്കി. കോണ്‍ഗ്രസ്​, ജെ.ഡി. എസ്​ അംഗങ്ങളായി 31 ഉം ബി.ജെ.പി അംഗങ്ങളായി 28ഉം പേരാണ്​ സഭയിലുണ്ടായിരുന്നത്​. ഡിവിഷന്‍ വോട്ട്​ (തലയെണ്ണല്‍) വേണമെന്ന കോണ്‍ഗ്രസ്​ ആവശ്യം ഡെപ്യൂട്ടി ചെയര്‍മാന്‍ പരിഗണിച്ചില്ല. ഇതോടെ കോണ്‍ഗ്രസ്​ അംഗങ്ങള്‍ ബില്‍ സഭയില്‍ കീറിയെറിഞ്ഞു.

മദ്യപിച്ച്‌ വാഹനം ഓടിക്കുന്നവർ ജാഗ്രതൈ.. ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു

ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന്​ ജെ.ഡി.എസി​െന്‍റ ബസവരാജ്​ ഹൊരട്ടിക്കെതിരെ കോണ്‍ഗ്രസ്​ അംഗം നസീര്‍ അഹമ്മദ്​ പത്രിക നല്‍കിയിരുന്നു. ഗോവധ നിരോധന ബില്‍ ജനാധിപത്യവിരുദ്ധമായി പാസാക്കിയെന്ന്​ ചൂണ്ടിക്കാട്ടി ചൊവ്വാഴ്​ചയും നടുത്തളത്തിലിറങ്ങി കോണ്‍ഗ്രസ്​ പ്രതിഷേധം തുടര്‍ന്നതോടെ തെരഞ്ഞെടുപ്പ്​ ഒഴിവാക്കി ഡെപ്യൂട്ടി ചെയര്‍മാന്‍ ജെ.ഡി^എസ്​ സ്​ഥാനാര്‍ഥിയെ ചെയര്‍മാനായി പ്രഖ്യാപിക്കുകയായിരുന്നു.

മുസ്ലീം പുരുഷന്മാര്‍ക്ക് വിവാഹമോചനം നേടാതെ തന്നെ വീണ്ടും വിവാഹിതന്‍ ആകാമെന്നും എന്നാല്‍ മുസ്ലീം സ്ത്രീകളുടെ കാര്യത്തില്‍ ഇത് ബാധകമല്ലെന്നും കോടതി

കര്‍ണാടക നിയമനിര്‍മാണ കൗണ്‍സിലില്‍ ബി.​െജ.പിക്ക്​ 31, കോണ്‍ഗ്രസ്​ 28, ജെ.ഡി.എസ്​ 13 എന്നിങ്ങനെയാണ്​ കക്ഷിനില. നേരത്തെ നിയമസഭയിലും നിയമനിര്‍മാണ സഭയിലും സഖ്യംചേര്‍ന്ന കോണ്‍ഗ്രസും ജെ.ഡി.എസും മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ സ്​ഥാനങ്ങള്‍ പങ്കുവെക്കുകയായിരുന്നു. നിയമസഭയില്‍ സഖ്യം തകര്‍ന്ന്​ ഭരണമൊഴിഞ്ഞെങ്കിലും കഴിഞ്ഞമാസം വരെ ഉപരിസഭയില്‍ സഖ്യം തുടര്‍ന്നു. ബി.ജെ.പിക്ക്​ പ്രശ്​നാധിഷ്​ഠിത പിന്തുണയെന്നാണ്​ ജെ.ഡി.എസ്​ നേതാക്കളുടെ വിശദീകരണം.

കേരളത്തിൽ നിന്നെത്തുന്ന വിദ്യാർത്ഥികളെ വലച്ചു പുതിയ നിയമം : വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കോവിഡ് പരിശോധന നിർബന്ധം.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group