Home കർണാടക കർണാടകയിൽ ‘ഫോം 7’ ക്രമക്കേട്; വ്യാജ അപേക്ഷകളിലൂടെ വോട്ടർമാരെ വെട്ടിമാറ്റാൻ ശ്രമം

കർണാടകയിൽ ‘ഫോം 7’ ക്രമക്കേട്; വ്യാജ അപേക്ഷകളിലൂടെ വോട്ടർമാരെ വെട്ടിമാറ്റാൻ ശ്രമം

ബെംഗളൂരു: കര്‍ണ്ണാടകയില്‍ പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുതുക്കല്‍ പ്രക്രിയയുടെ മറവില്‍ യഥാര്‍ത്ഥ വോട്ടര്‍മാരെ കൂട്ടത്തോടെ വെട്ടിമാറ്റാന്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് അടിയന്തര നടപടിയുമായി കര്‍ണ്ണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍.വോട്ടര്‍പട്ടികയില്‍ നിന്ന് പേരുകള്‍ ഒഴിവാക്കാനായി സമര്‍പ്പിച്ച ഫോം 7 അപേക്ഷകളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള വിശദാംശങ്ങള്‍ അടിയന്തരമായി നല്‍കാന്‍ അദ്ദേഹം ചീഫ് ഇലക്ടറല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.വോട്ടര്‍മാരുടെ സമ്മതമില്ലാതെ മുന്‍കൂട്ടി പ്രിന്റ് ചെയ്ത അപേക്ഷകള്‍ ഉപയോഗിച്ചും കാരണങ്ങള്‍ വ്യക്തമാക്കാതെയും കൂട്ടത്തോടെ പേരുകള്‍ വെട്ടാന്‍ ശ്രമിക്കുന്നത് ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുള്ള ഗൂഢശ്രമമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ക്രമക്കേടില്‍ പങ്കാളികളായവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കാനും അതിന്റെ പകര്‍പ്പുകള്‍ ചീഫ് സെക്രട്ടറിക്ക് കൈമാറാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

നടന്‍ പ്രകാശ് രാജിന്റെ നേതൃത്വത്തിലുള്ള ‘ആന്റി എസ്.ഐ.ആര്‍ അലയന്‍സ്’ പ്രതിനിധി സംഘം 25 ജില്ലകളിലെ 100 പോളിംഗ് ബൂത്തുകളില്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിന് പിന്നാലെയാണ് ശക്തമായ ഇടപെടല്‍.നിലവില്‍ താമസസ്ഥലത്തുള്ള പാവപ്പെട്ടവരെയും ദളിത്, ആദിവാസി, മുസ്ലിം വിഭാഗങ്ങളെയും സ്ത്രീകളെയും വ്യാജമായി ‘സ്ഥലം മാറിയവര്‍’ അല്ലെങ്കില്‍ ‘മരണപ്പെട്ടവര്‍’ എന്ന് രേഖപ്പെടുത്തി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.ബാംഗ്ലൂരില്‍ മാത്രം 1.11 കോടി വോട്ടര്‍മാരില്‍ നിന്ന് സര്‍വേയ്ക്ക് ശേഷം 48.48 ലക്ഷമായി വോട്ടര്‍മാരുടെ എണ്ണം കുത്തനെ കുറഞ്ഞതായി സര്‍വേ വ്യക്തമാക്കുന്നു. വോട്ടവകാശം നിഷേധിക്കാനുള്ള ഏതൊരു നീക്കത്തെയും കര്‍ശനമായി ചെറുക്കുമെന്ന് കര്‍ണ്ണാടക സര്‍ക്കാര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group