ഹരിപ്പാട്: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ഹൈടെക് ബ്രത്ത് അനലൈസര്‍ വരുന്നു.ഡ്രൈവറുടെ ചിത്രമടക്കം രേഖപ്പെടുത്തുന്ന രീതിയിലാണ് അത്യാധുനിക ബ്രത്ത് അനലൈസറിന്റെ (ആല്‍ക്കോമീറ്റര്‍) രൂപകല്‍പ്പന. ഇന്‍ബില്‍ട്ടായി ക്യാമറയും പ്രിന്ററും കളര്‍ ടച്ച് സ്‌ക്രീനുമുള്ള ബ്രത്ത് അനലൈസറുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.
കുറഞ്ഞത് 4 മെഗാപിക്‌സല്‍ ശേഷിയുള്ള വൈഡ് ആംഗിള്‍ ക്യാമറയാകും പുതിയ തരം ബ്രത്ത് അനലൈസറില്‍ ഉണ്ടാകുക.നിലവില്‍ 56 ഉപകരണങ്ങള്‍ക്കാണ് പൊലീസ് വകുപ്പ് കരാര്‍ ക്ഷണിച്ചിരിക്കുന്നത്. 50 ലക്ഷം രൂപയാണ് ഉദ്ദേശിക്കുന്ന ചിലവ്.
ആല്‍ക്കോമീറ്ററിലേക്ക് ഊതുമ്ബോള്‍ ഉഛ്വാസ വായു പരിശോധിക്കുന്നതിനൊപ്പം തന്നെ അത് ഡ്രൈവറുടെ ചിത്രവും പകര്‍ത്തും.കൂടാതെ യന്ത്രത്തിലെ ജി പി എസ് സംവിധാനം ലൊക്കേഷനും അടയാളപ്പെടുത്തും.രക്തത്തിലെ ആല്‍ക്കഹോളിന്റെ അളവിനൊപ്പം ഉപകരണത്തിന്റെ സീരിയല്‍ നമ്ബര്‍,ടെസ്റ്റ് നടത്തിയ തീയ്യതിയും സമയവും ഡ്രൈവറുടെ പേര്,ഡ്രൈവിംഗ് ലൈസന്‍സ് നമ്ബര്‍,വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ നമ്ബര്‍,ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥന്റെ പേര്,ഉദ്യോഗസ്ഥന്റെയും ഡ്രൈവറുടെയും ഒപ്പ് എന്നിവ അടങ്ങിയ ചീട്ടായിരിക്കും ഉപകരണത്തിലെ പ്രിന്റര്‍ വഴി ലഭിക്കുക
ഡ്രൈവറുടെ ചിത്രമടക്കം എല്ലാ രേഖകളും ഫയലായി ഉപകരണത്തിന്റെ മെമ്മറി കാര്‍ഡില്‍ രേഖപ്പെടുത്തും.64 ജി ബി ശേഷിയുള്ള മെമ്മറി കാര്‍ഡില്‍ 30,000 പേരുടെ ടെസ്റ്റ് വിവരങ്ങള്‍ ശേഖരിച്ചു വയ്ക്കുവാന്‍ കഴിയും. ഈ വിവരങ്ങള്‍ പിന്നീട് കമ്ബ്യൂട്ടറിലേക്ക് പകര്‍ത്തുവാനും സംവിധാനമുണ്ട്.മൊബൈല്‍ ബാങ്കിംഗ്,ഓണ്‍ലൈന്‍ പേയ്‌മെന്റ് കൂടാതെ അക്ഷയ കേന്ദ്രങ്ങളിലൂടെയോ പോസ്റ്റ് ഓഫീസ് മുഖേനേയോ 15 ദിവസത്തിനുള്ളില്‍ പിഴയടക്കണം.