Home Featured രാഹുലിനെ രാവണനാക്കിയതില്‍ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

രാഹുലിനെ രാവണനാക്കിയതില്‍ രൂക്ഷ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി

by admin

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയെ രാവണനായി ചിത്രീകരിച്ചുള്ള ബിജെപിയുടെ പോസ്റ്ററിനെതിരെ രൂക്ഷമായി വിമര്‍ശിച്ച്‌ പ്രിയങ്കാ ഗാന്ധി.രാഷ്ട്രീയത്തെയും സംവാദത്തെയും താഴ്ന്ന നിലവാരത്തിലേക്കെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ജെ പി നഡ്ഡയോടും ചോദ്യമുന്നയിച്ചുകൊണ്ടാണ് പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

ഏറെ ആദരണീയനായ നരേന്ദ്ര മോദി, ജെ പി നഡ്ഡ , രാഷ്ട്രീയത്തെയും സംവാദത്തെയും എത്രത്തോളം താഴ്ന്ന നിലവാരത്തിലെത്തിക്കാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? നിങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെടുന്ന ആക്രമണപരവും പ്രകോപനപരവുമായ ട്വീറ്റുകളോട് നിങ്ങള്‍ക്ക് യോജിപ്പുണ്ടോ ? ധാര്‍മികതയെക്കുറിച്ച്‌ നിങ്ങള്‍ പ്രതിജ്ഞയെടുത്തിട്ട് അധികമായിട്ടില്ല. നിങ്ങളുടെ വാഗ്ദാനങ്ങള്‍ പോലെ, പ്രതിജ്ഞകളും നിങ്ങള്‍ മറന്നു പോയോ’ എന്നാണ് പ്രിയങ്ക എക്‌സില്‍ പങ്കുവെച്ച കുറിപ്പിലുള്ളത്.

ഭാരത് ജോഡോ യാത്രാവേളയിലുള്ള രാഹുലിന്റെ ചിത്രത്തെ രാവണനായി ചിത്രീകരിച്ചുകൊണ്ടാണ് ബിജെപി എക്‌സില്‍ പങ്കുവെച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിര്‍മാണം, ജോര്‍ജ് സോറോസിന്റെ സംവിധാനം എന്ന കുറിപ്പും ഇതിനൊടൊപ്പമുണ്ട്. ഭാരതം അപകടത്തിലാണ് എന്ന് പോസ്റ്ററിന്റെ മുകള്‍ ഭാഗത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതാ പുതിയ കാലത്തെ രാവണന്‍, വിനാശകാരിയാണ് ഇയാള്‍. ധര്‍മവിരുദ്ധന്‍. രാമവിരുദ്ധന്‍. ഇയാളുടെ ലക്ഷ്യം ഭാരതത്തെ തകര്‍ക്കലാണ് എന്നും ബിജെപി എക്‌സില്‍ കുറിച്ച കുറിപ്പിലുണ്ട്. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി തുടര്‍ന്ന് വലിയ തരത്തിലുള്ള വാഗ്വാദങ്ങള്‍ തുടരുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group