Home Featured ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ സ്വർണം നേടി ഇന്ത്യൻ വനിതകൾ; ക്രിക്കറ്റിൽ പുതുചരിതം; ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ സ്വർണം നേടി ഇന്ത്യൻ വനിതകൾ; ക്രിക്കറ്റിൽ പുതുചരിതം; ഇന്ത്യയ്ക്ക് രണ്ടാം സ്വർണം

by admin

ഹാങ്ചൗ: പങ്കെടുത്ത ആദ്യ ഏഷ്യൻ ഗെയിംസിൽ തന്നെ ചരിത്രം കുറിച്ച് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം. സ്വർണം നേടിയാണ് ഇന്ത്യൻ വനിതകൾ കരുത്തുകാണിച്ചത്. പുതുചരിത്രമെഴുതി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം.ഫൈനലിൽ ശ്രീലങ്കയെയാണ് ഇന്ത്യ കീഴടക്കിയത്. ഇതോടെ പത്തൊൻപതാം ഏഷ്യൻ ഗെയിംസിലെ രണ്ടാം സ്വർണം ഇന്ത്യയ്ക്ക് സ്വന്തമായി. 19 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഉയർത്തിയ 117 റൺസ് ചേയ്‌സ് ചെയ്യാനാകാതെ ശ്രീലങ്ക വീണുപോവുകയായിരുന്നു.ശ്രീലങ്കയുടെ ഇന്നിങ്സ് നിശ്ചിത 20-ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 97 റൺസിന് അവസാനിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group