Home Featured രാജ്യത്ത് പുതിയ ഒമ്ബത് വന്ദേഭാരതുകളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും

രാജ്യത്ത് പുതിയ ഒമ്ബത് വന്ദേഭാരതുകളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും

by admin

ന്യൂഡല്‍ഹി : പുതിയ ഒമ്ബത് വന്ദേഭാരത് എക്‌സ്പ്രസുകളുടെ ഫ്‌ളാഗ് ഓഫ് ഇന്ന് പ്രധാനമന്ത്രി നിര്‍വഹിക്കും. രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ബിഹാര്‍, പശ്ചിമബംഗാള്‍, കേരളം, ഒഡീഷ, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലാണ് പുതിയ ഒന്‍പത് സര്‍വീസുകള്‍.

വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയായിരിക്കും ഉദ്ഘാടനം. കാസര്‍കോട് – തിരുവന്തപുരം, റൂര്‍ക്കോല- ഭുവനേശ്വര്‍-പുരി, റാഞ്ചി -ഹൗറ, ജാംനഗര്‍ -അഹമ്മദാബാഗ്, ഉദയ്പൂര്‍- ജയ്പൂര്‍, തിരുനെല്‍വേലി- മധുര- ചെന്നൈ, ഹൈദരബാദ്- ബംഗളൂരു, വിജയവാഡ -ചെന്നൈ, പട്‌ന -ഹൗറ എന്നിവിടങ്ങളിലേക്കാണ് പുതിയ വന്ദേഭാരത് സര്‍വീസ് നടത്തുക.

അതേസമയം, കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കും തിരിച്ചുമാണ് രണ്ടാം വന്ദേ ഭാരത് എക്സ്പ്രസിന്റെ കേരളത്തിലെ സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ, എറണാകുളം സൗത്ത്, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ്‌ ഉണ്ടാകും.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വേട്ട തുടര്‍ന്ന് ഇന്ത്യ. മൂന്ന് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഇതുവരെ അഞ്ചു മെഡലുകളാണ് രാജ്യം സ്വന്തമാക്കിയത്.

വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ റൈഫിള്‍സ്, പുരുഷന്മാരുടെ തുഴച്ചില്‍ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്‌കള്‍സ്, എയിറ്റ് മത്സരങ്ങളില്‍ വെള്ളിയും പുരുഷന്മാരുടെ പെയര്‍ വിഭാഗം തുഴച്ചില്‍, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ എന്നിവയില്‍ വെങ്കലവുമാണ് ഇന്ത്യക്ക് ലഭിച്ചത്.ഷൂട്ടിങ് ടീം ഇനത്തില്‍ മെഹുലി ഷോഷ്, ആഷ്ലി ചൗകി, റമിത സഖ്യം, പുരുഷ വിഭാഗം തുഴച്ചില്‍ ലൈറ്റ് വെയിറ്റ് ഡബിള്‍ സ്‌കള്‍സ്, പെയര്‍ വിഭാഗങ്ങളില്‍ അര്‍ജുന്‍ലാല്‍-അരവിന്ദ് സഖ്യം എന്നിവരാണ്വെള്ളി നേടിയത്. പുരുഷന്മാരുടെ തുഴച്ചില്‍ പെയറില്‍ ബാബു ലാല്‍ യാദവ്, ലേഖ് റാം സഖ്യം, വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വ്യക്തിഗത ഇനത്തില്‍ റമിത എന്നിവര്‍ വെങ്കലവും കരസ്ഥമാക്കി.അതേസമയം, വനിതാ ക്രിക്കറ്റ് സെമിയില്‍ ബംഗ്ലാദേശിനെതിരെ വമ്ബന്‍ ജയവുമായി ഫൈനലില്‍ പ്രവേശിച്ച ഇന്ത്യ മെഡല്‍ ഉറപ്പാക്കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group