Home Featured ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തൽ : രണ്ടു കിലോ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തൽ : രണ്ടു കിലോ യുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

by admin

ഇരിട്ടി: കാറിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. കൊളച്ചേരി സ്വദേശി കെ അബ്ദു (27), മാണിയൂർ സ്വദേശി കെ.കെ. മൻസൂർ (30 ) എന്നിവരെയാണ് ഇരിട്ടി എക്സൈസ് അറസ്റ്റ് ചെയ്തത്. എക്സൈസ് ഇൻസ്‌പെക്ടർ സി. ഷാബുവിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെ കച്ചേരിക്കടവ് പാലത്തിന് സമീപത്ത് വെച്ചാണ് ഇവരെ കഞ്ചാവ് സഹിതം പിടി കൂടുന്നത്.

ഫേസ്ബുക്കിൽ രാഷ്ട്രീയം പറയരുത്! റീച്ച് കുറച്ച് ന്യൂസ്ഫീഡിൽ നിന്നും രാഷ്ട്രീയ ചർച്ചകളെ നിയന്ത്രിക്കാൻ ഒരുങ്ങി സുക്കർബർഗ്

കാറിന്റെ ബോണറ്റിനുള്ളിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ്.ബംഗ്ലളൂരുവിൽ നിന്ന് കടത്തി കൊണ്ടുവന്നതായിരുന്നു കഞ്ചാവ്. ഇവ തളിപ്പറമ്പിൽ ചെറുകിട വിൽപ്പനക്കാർക്ക് എത്തിച്ചു നൽകുകയായിരുന്നു ലക്ഷ്യം. ഇൻപെക്ടർക്ക് പുറമേ പ്രിവൻ്റീവ് ഓഫീസർമാരായ പി .സി. വാസുദേവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ. എൻ. രവി, സുരേഷ് പുൽപ്പറമ്പിൽ, കെ. പി. സനേഷ് , പി. കെ. സജേഷ് തുടങ്ങിയവരും പരിശോധനയിൽ ഉണ്ടായിരുന്നു.

കൂടുതല്‍ ഇളവുകളോടെ കേന്ദ്രസര്‍ക്കാര്‍ പുതിയ കൊവിഡ് മാര്‍ഗ്ഗരേഖ പുറത്തിറക്കി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group