പ്രഭാസ് നായകനായെത്തുന്ന പുതിയ ചിത്രം ‘കല്‍ക്കി 2898 എഡി’യിലെ ഫോട്ടോകള്‍ ലീക്കായതായി റിപ്പോര്‍ട്ട്. സിനിമയിലെ നടൻ പ്രഭാസിന്റെ ചിത്രങ്ങള്‍ ലീക്കായതായാണ് വിവരം. ഇതോടെ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ രംഗത്തെത്തുകയും പ്രഭാസിന്റെ ഫോട്ടോകള്‍ പ്രചരിപ്പിക്കരുതെന്ന് പ്രേക്ഷകരോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
നാഗ് അശ്വിൻ സംവിധാനവും തിരക്കഥയുമെഴുതുന്ന ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുന്നത്. ഇന്ത്യൻ മിത്തോളജി ആസ്‍പദമാക്കിയുള്ളതായിരിക്കും ചിത്രം. വമ്ബൻ താരനിരയാണ് ചിത്രത്തിലെത്തുന്നത്. കമല്‍ഹാസൻ, അമിതാഭ് ബച്ചൻ എന്നീ താരങ്ങളും പ്രഭാസിനൊപ്പം വേഷമിടുന്നുണ്ട് എന്നതും ആകാംക്ഷ ഇരട്ടിയാക്കുന്നു. ചിത്രത്തില്‍ ദീപീക പദുക്കോണാണ് നായിക. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രഭാസ് സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രത്തില്‍ ദിഷാ പഠാനി തമിഴ് താരം പശുപതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
‘കല്‍ക്കി 2898 എഡി’യുടെയും പാട്ടുകള്‍ ഒരുക്കുന്നത് തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയ സന്തോഷ് നാരായണനാണ്. നേരത്തെ പുറത്തിറങ്ങിയ പ്രഭാസിന്റെയും ദീപികയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സയൻസ് ഫിക്ഷൻ വിഭാഗത്തില്‍പ്പെടുന്ന ചിത്രം 2020 ഫെബ്രുവരിയിലാണ് പ്രഖ്യാപിച്ചത്. ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമയായ ‘കല്‍ക്കി 2898’ 2024 ജനുവരി 12ന് തിയേറ്ററുകളിലെത്തും.
ദീപാവലിയോടനുബന്ധിച്ച് രാജ്യത്ത് ഇന്ധനവില മൂന്നു മുതല്‍ അഞ്ചു രൂപ വരെ കുറച്ചേക്കും
ന്യൂഡല്‍ഹി: പാചകവാതക വിലയ്ക്ക് പിന്നാലെ ഇന്ധനവിലയും കുറയ്ക്കാനൊരുങ്ങി കേന്ദ്രം. ദിപാവലിയോടനുബന്ധിച്ച് പെട്രോള്‍ ഡീസല്‍ വിലയില്‍ മൂന്നു മുതല്‍ 5 രൂപ വരെ കുറച്ചേക്കുമെന്ന് ജെഎം ഫിനാഷ്യല്‍ ഇൻസ്റ്റിറ്റ്യൂഷൻ സെക്യൂരിറ്റീസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് കേന്ദ്രത്തിന്‍റെ നീക്കം.
ഇന്ധനവിലയിലുള്ള എക്സൈസ് തീരുവ അല്ലെങ്കില്‍ വാറ്റില്‍ കുറവു വരുത്തുകയാവും ചെയ്യുക. നിലവില്‍ ക്രൂഡ് ഓയിലിന്‍റെ വില ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ എണ്ണ കമ്ബനികള്‍ വില കുറയ്ക്കാനുള്ള സാധ്യത കുറവാണ്.