Home Featured മലയാളി വിദ്യാർഥി ബെംഗളൂരുവിൽ വൈദ്യുതാഘാതമേറ്റു മരിച്ചു

മലയാളി വിദ്യാർഥി ബെംഗളൂരുവിൽ വൈദ്യുതാഘാതമേറ്റു മരിച്ചു

ബെംഗളൂരു: ടെറസിൽ വസ്ത്രങ്ങൾ വിരിച്ചിടുന്നതിനിടെ മലയാളി വിദ്യാർഥി ബെംഗളൂരുവിൽ വൈദ്യുതാഘാതമേറ്റു മരിച്ചു. തൃശ്ശൂർ താണിക്കാട് വലിയവീട്ടിൽ അൻസാറിന്റെ മകൻ മുഹമ്മദ് ജാസിം (19) ആണ് മരിച്ചത്.കർമലാരം കൃപാനിധി കോളേജിൽ ഒന്നാംവർഷ ബി.ബി.എ. വിദ്യാർഥിയായിരുന്ന ജാസിം ബെലന്ദൂരിൽ പെയിങ് ഗസ്റ്റായി താമസിച്ചു വരുകയായിരുന്നു. വ്യാഴാഴ്ച രാത്രി 9.50- ഓടെയാണ് ടെറസിൽവെച്ച് വൈദ്യുതാഘാതമേറ്റത്. വസ്ത്രങ്ങൾ വിരിച്ചിടുന്നതിനിടെ കനത്ത മഴ പെയ്തതിന് പിന്നാലെ അലക്ഷ്യമായി കിടന്നിരുന്ന വൈദ്യുതി കേബിളിൽനിന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നുവെന്നാണ് വിവരം.

ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു.മൃതദേഹം വൈദേഹി മെഡിക്കൽ കോളേജ് ആശുപത്രിയിൽ. വർത്തൂർ പോലീസ് കേസെടുത്തു. ഓൾ ഇന്ത്യ കെ.എം.സി.സി. പ്രവർത്തകർ പോലീസ് സ്റ്റേഷനിലെയും ആശുപത്രിയിലെയും നടപടികൾക്ക് നേതൃത്വം കൊടുത്തു. മാതാവ്: ഷമീന. സഹോദരങ്ങൾ: അമീൻ, യാസിൻ.

പ്രണയം അവസാനിപ്പിച്ചു..! 30-കാരിയെ കൊലപ്പെടുത്തി ചുരത്തില്‍ തള്ളി 22-കാരന്‍

ഗോവയില്‍ നിന്ന് നടുക്കുന്ന ഒരു കൊലപാതകത്തിന്റെ വാര്‍ത്തയാണ് പുറത്തുവരുന്നത്. പ്രണയം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് 30-കാരിയെ കൊലപ്പെടുത്തി ചുരത്തി തള്ളിയ 22-കാരനായ മുന്‍ കാമുകനെ പിടികൂടി.പോര്‍വോറിയം സ്വദേശിയായ കാമാക്ഷിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ പ്രകാശ് ചിന്‍ഞ്ച്‌വാദ് പോര്‍വോറിയത്തില്‍ ഒരു ഗാരേജ് ഉടമായാണ്.ബന്ധത്തിലെ പ്രശ്‌നങ്ങള്‍ വഷളായതോടെ യുവതി പ്രണയം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ തീരുമാനത്തില്‍ രോഷാകുലനായ പ്രകാശ് യുവതിയെ വീണ്ടും ഭീഷണിപ്പെടുത്തി.

തുടര്‍ന്ന് യുവതി പ്രകാശിനെതിരെ പോലീസില്‍ പരാതി നല്‍കി. പിന്നാലെ പോലീസ് ഇയാളെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി, ഇനിയൊരു പ്രശ്‌നവും ഉണ്ടാക്കില്ലെന്ന് രേഖമൂലം എഴുതി വാങ്ങി, കസ്റ്റഡിയില്‍ നിന്ന് വിട്ടു.തൊട്ടുപിന്നാലെ കമാക്ഷിയെ കാണാതായി. തുടര്‍ന്ന് കുടുംബം പോലീസിനെ വിവരം അറിയിച്ചു. രണ്ടുദിവസത്തിന് ശേഷം അമ്ബോലി ചുരത്തില്‍ യുവതിയെ മൊബൈല്‍ ലോക്കേറ്റ് ചെയ്തു.

പിന്നാലെ പ്രതിയെയും ഒപ്പംകൂട്ടി അവിടെ തെരച്ചില്‍ നടത്തുകയായിരുന്നു.ഇവരുടെ പ്രണയത്തെപ്പറ്റി ഒരുവിവരവും കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്ന് കാമാക്ഷിയുടെ സുഹൃത്തുക്കള്‍ പറഞ്ഞു. അതേസമയം യുവതിയെ പ്രതി മര്‍ദ്ദിച്ചിരുന്നതായും ബന്ധത്തില്‍ നിന്ന പിന്മാറിയാല്‍ സ്വകാര്യ ഫോട്ടോകളും വീഡിയോയും പുറത്തുവിടുമെന്നും ഭീഷണി ഉയര്‍ത്തിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group