ലക്നോ: ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശപ്രകാരം മുസ്ലിം വിദ്യാര്‍ഥിയെ സഹപാഠികള്‍ മര്‍ദിച്ചു. സ്കൂളിലെ ജോലികള്‍ ചെയ്യാത്തതിന്റെ പേരിലായിരുന്നു അധ്യാപിക ഇത്തരത്തിലൊരു ക്രൂരകൃത്യം നടത്തിയത്. മുസാഫര്‍നഗറിലെ മൻസൂര്‍പൂര്‍ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖബ്ബര്പൂര് ഗ്രാമത്തിലാണ് സംഭവം നടന്നത്.സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്
ക്ലാസ് മുറിയില്‍ മറ്റ് വിദ്യാര്‍ഥികളെ വരിയായി നിര്‍ത്തി ഊഴംവച്ച് കുട്ടിയെ തല്ലിക്കുകയായിരുന്നു. ശക്തമായി അടിക്കാൻ വിദ്യാര്‍ഥികളെ അധ്യാപിക പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഒരു വിദ്യാര്‍ഥിയോട് കുട്ടിയുടെ അരക്കെട്ടില്‍ തൊഴിക്കാനും അധ്യാപക ആവശ്യപ്പെട്ടു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ പോലീസ് അന്വേഷണം ആരംഭിച്ചു.
എന്നാല്‍ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കിയിട്ടില്ല. സ്കൂളുമായി നടത്തിയ ഒത്തുതീര്‍പ്പിലാണ് പരാതി നല്‍കണ്ടെന്ന് തീരുമാനമെടുത്തത്. കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമ്ബോള്‍ സ്കൂളിലെ ഫീസ് തങ്ങള്‍ക്ക് തിരികെ ലഭിക്കുമെന്നും പിതാവ് പറയുന്നു. കരാര്‍ പ്രകാരമാണ് പരാതി നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു.